ap.abdullakkutti-anil-antony-udf-cpm-bjp leaders

ബിജെപിക്ക് പുതിയ കേന്ദ്രഭാരവാഹികൾ; ദേശീയ സെക്രട്ടറിയായി അനിൽ ആന്റണി, ഉപാധ്യക്ഷനായി അബ്ദുല്ലകുട്ടി തുടരും

ബിജെപിയുടെ പുതിയ കേന്ദ്രഭാരവാഹികളെ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പ്രഖ്യാപിച്ചു. ബിജെപി ദേശീയ സെക്രട്ടറിയായി അനിൽ ആന്റണിയെ  നിയമിച്ചു. ദേശീയ ഉപാധ്യക്ഷനായി എ.പി.അബ്ദുല്ലകുട്ടി തന്നെ തുടരും. ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് വേറെ ആരുമില്ല.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഈ വർഷം ഏപ്രിലിലായിരുന്നു ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കൂടെയുണ്ടായിരുന്നു. 

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും, എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോൺഗ്രസുമായി വിയോജിപ്പ് പ്രകടമാക്കിയത്. തുടർന്ന് പദവികളെല്ലാം രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

Leave a Reply

Your email address will not be published.

computer-crime-cyber-police-kerala Previous post നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം: നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം
p.jayarajan-cpm-bjp-an.shamseer-ganesan Next post കൊലവിളി മുദ്രാവാക്യങ്ങൾ; പി ജയരാജന്റെ സുരക്ഷ കൂട്ടി