ammayum-kujum-hospital-thaikkad

സ്വകാര്യ ക്ലിനികിൽ ചികിത്സ തേടി എന്നാരോപിച്ച് രണ്ടര വയസുകാരന് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; ഡോക്ടർക്കെതിരെ പരാതി

തൈക്കാട് അമ്മയും കുഞ്ഞും സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശികളായ ഹരിജിത്ത്, അശ്വിനി ദമ്പതികളുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. ഡോക്ടർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കുഞ്ഞിൻറെ മാതാപിതാക്കൾ വ്യക്തമാക്കി.

പനിക്കും ശ്വാസംമുട്ടലിനും ചികിത്സ തേടിയായിരുന്നു കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലെത്തിച്ചത്. നേരത്തെ ഇതേ ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ കുഞ്ഞിനെ ചികിത്സിച്ചിരുന്നു. ഇതിനിടെ മറ്റൊരു സ്വകാര്യ ക്ലിനിക്കിലും കുട്ടി ചികിത്സ തേടിയിരുന്നു. ഈ കാരണം പറഞ്ഞാണ് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ചികിത്സ നിഷേധിച്ചത്. ചികിത്സ നിഷേധിച്ചതോടെ കുഞ്ഞിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

tamil-nadu-blasting-no-patients Previous post തമിഴ്നാട് പടക്കക്കടയിൽ തീപിടിച്ച് 5 പേർ മരിച്ചു; കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു
bjp-anil-antony.1.2281790 Next post ദേശീയ നേതൃത്വത്തിന് നന്ദി, കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി ജയിക്കും: അനിൽ ആന്റണി