
AKG സെന്ററിന് നേരെ ബോംബേറ്
തിരുവനന്തപുരത്ത്
AKG സെന്ററിന്
നേരെ ബോംബേറ്.
വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം.
AKG സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്.
വലിയ സ്ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി.
പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും
അക്രമികൾ ഓടി രക്ഷപ്പെട്ടു.
പ്രതിഷേധ പ്രകടനങ്ങള്‍ മാത്രമേ നടത്താവൂ എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
