ak.balan-cpm-one-civil-code

കേന്ദ്രകമ്മിറ്റി അംഗമായ ഞാൻ സിപിഎം സെമിനാറിൽ പോകുന്നില്ലല്ലോ?; എ കെ ബാലൻ

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലൻ. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ? സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്. പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ ഞങൾ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കേണ്ട. ഇപി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ല. സെമിനാറിൻറെ മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം. ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഎമ്മിന് ഉണ്ട്. പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻ നിശ്ചയിച്ച പരിപാടിക്കാണ് ഇപിജയരാജൻ തിരുവനന്തപുരത്ത് വന്നത്. സെമിനാറിൽ കോൺഗ്രസിനും പങ്കെടുക്കാം.[പക്ഷെ കോൺഗ്രസ് ഞങ്ങളെ വിളിക്കില്ല. മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സിപിഎമ്മിന് ഒരു അജണ്ടയുമില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

school-student-rice-smuggling Previous post സ്‌കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിൽക്കാൻ ശ്രമം; അധ്യാപകരടക്കം 3 പേർ അറസ്റ്റിൽ
cricket-women-tnu-yohannan Next post മിന്നുമണിക്ക് ഗംഭീര സ്വീകരണം