ajitha-thankappan-thrikkakkara-panchayath-politics

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ രാജിവച്ചു

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ രാജിവച്ചു. യുഡിഎഫിലെ ധാരണപ്രകാരമാണ് രാജി. യുഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെന്നും സ്വതന്ത്രര്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടരവര്‍ഷത്തിന് ശേഷം എഗ്രൂപ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് അജിത രാജിവച്ചത്. അതേസമയം, ഈ ധാരണ ഞങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിനൊപ്പം നിന്ന് നാലുസ്വതന്ത്രര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രര്‍ അടക്കം 25 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. നിലവില്‍ എല്‍ഡിഎഫിന് 18 കൗണ്‍സിലമാരാണുള്ളത്. നാലു സ്വതന്ത്രര്‍മാര്‍ കൂടി ചേരുന്നതോടെ അംഗബലം 22 ആകും. സ്വതന്ത്രരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫ് തുടരുന്നുണ്ട്. സ്വതന്ത്രരില്‍ ഒരാളെയെങ്കിലും കുടെ നിര്‍ത്തിയില്ലെങ്കില്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകും

Leave a Reply

Your email address will not be published.

sarath-pawar-ajith-pawar-bjp-congress-conflict Previous post മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം: ശരദ് പവാറിന് പിന്തുണ അറിയിച്ച് എം കെ സ്റ്റാലിൻ
train-mishap-odisha-accident-balasour Next post ബാലാസോര്‍ ട്രെയിന്‍ ദുരന്തം: തിരിച്ചറിയാനാകാതെ 50 മൃതദേഹങ്ങള്‍ കൂടി