ahana-krishnakumar-in-saree-dance-insta-gramme

കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ

ഇന്‍സ്റ്റാ ഗ്രാമില്‍ വീഡിയോ പങ്കുവച്ച് താരം

നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന നിരവധി മലയാളി പ്രേക്ഷകരാണ് ഉള്ളത്. താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും ഉണ്ട് ആരാധകർ. കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന് നാല് പെൺമക്കളിൽ മൂന്ന് പേര് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. മൂത്ത മകൾ അഹാന കൃഷ്ണ സിനിമയിൽ ശോഭിക്കുകയും ചെയ്തു. അഹാനയാണ് തന്റെ മൂന്ന് സഹോദരിമാരെയും അമ്മയേയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റിയത്.

2014 ൽ ആയിരുന്നു അഹാനയുടെ അരങ്ങേറ്റം . രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ . ഈ ചിത്രത്തിൽ വേണ്ടത്ര ശ്രദ്ധ നേടാൻ സാധിച്ചില്ല എങ്കിലും മൂന്ന് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ സഹനടി വേഷം ചെയ്ത് കൊണ്ട് അഹാന ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പുറത്തിറങ്ങിയ ലൂക്ക എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെയും അഹാന സ്വന്തമാക്കി. ഈ ചിത്രത്തിന് ശേഷം പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി , അടി, പാച്ചുവും അത്‌ഭുതവിളക്കും എന്നീ സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഹാന അഭിനയിച്ചു. നാൻസി റാണി ആണ് അഹാന അഭിനയിക്കുന്ന പുത്തൻ ചിത്രം.

സിനിമകൾക്ക് പുറമേ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും അഹാന സജീവമാണ്. ഞാനും ഞാനും എന്ന വെബ് സീരീസിലും കാരി , ലോകം , തോന്നൽ എന്നീ മ്യൂസിക് വീഡിയോകളിലും അഹാന അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരത്തിന്റെ വീഡിയോകൾക്കും ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത് . ഇപ്പോഴിതാ അഹാന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരുന്നത്. കിടിലൻ ഡാൻസ് പെർഫോമൻസ് ആണ് അഹാന ഈ വീഡിയോയിൽ കാഴ്ച വച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

manippoor-kalaapam-fire-water-maythi-kukki Previous post മണിപ്പൂര്‍ കലാപം: നടുക്കം രേഖപ്പെടുത്തി അമേരിക്ക
rithu-manthra-teal-blue-saree-rpsthumb Next post സാരിയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ഋതു മന്ത്ര.