
ഡിവൈഎസ്പി അടക്കം ഏഴ് പേർ മർദിച്ചു; നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന
നൗഷാദ് തിരോധാന കേസില്‍ പോലീസുകാർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന. മര്‍ദിച്ച പൊലീസുകാരുടെ പേരുകള്‍ അടക്കം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും, യുവജന കമ്മിഷനും അഫ്സാന പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി അടക്കം ഏഴ് പേര് മര്‍ദിച്ചെന്നാണ് അഫ്സാന പരാതിയില്‍ പറയുന്നത്.കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ അഫ്സാന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പത്തനംതിട്ട എഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. പത്തനംതിട്ട എസ്പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് തന്നെ കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പൊലീസ് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പറഞ്ഞു.