adithya-l-1-satlite-pslv

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്‍റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.വിക്ഷേപണത്തിനു മുന്നോടിയായി നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു. 800 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണ പാതയിൽ പേടകത്തെ എത്തിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ശേഷം ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിപ്പിച്ച് പേടകം നാലു പ്രാവശ്യം ഭൂമിയെ വലയം ചെയ്യും. അഞ്ചാമത്തെ പ്രാവശ്യം ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് നീങ്ങും.125 ദിവസം നീളുന്ന ഈ ഘട്ടങ്ങൾ പിന്നിട്ട് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിന്‍റില്‍ പേടകമെത്തും. സൂര്യന്‍റെ പുറംഭാഗത്തെ താപവ്യതിയാനം, ഉപരിതലഘടന പഠനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിന്‍റെ ഫലങ്ങൾ എന്നിവ പഠിക്കാനാണ് ലക്ഷ്യമിടുന്നത്. ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ഏഴു പേലോഡുകളാണ് പേടകത്തിലുള്ളത്. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിന്‍റെ കാലാവധി.

Leave a Reply

Your email address will not be published.

APARNA-death-husband-culprit Previous post മകൾ പോകുന്നുവെന്ന് പറഞ്ഞപ്പോൾ പോയി ചാകട്ടെയെന്ന് മറുപടി; അപർണയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ
marrige-in-alahabad-livig-together Next post വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്: അലഹബാദ് ഹൈക്കോടതി