
മൊയ്തീന്റെ തട്ടിപ്പ് മുഖം, CPM വെട്ടിലാകും
- എന്ന് സ്വന്തം മൊയ്തീന്റെ കരുവന്നൂര്‍ വായ്പ്പാ തട്ടിപ്പ്, സി.പി.എം നേതാക്കളും കോടികള്‍ വെട്ടിച്ചു, ഇ.ഡി മേയുന്നു
തുടരെ തുടരെ നോട്ടീസ് അയച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ എത്താന്‍ മടികാണിച്ച തട്ടിപ്പു കരുവന്നൂര്‍ വായ്പാ തട്ടിപ്പ് കേസിലെപ്രതി മുന്‍ മന്ത്രി എ.സി മൊയ്തീന്‍ CPMന് നാണക്കേടാകുമോ. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം കേരളം ആസങ്കപ്പെടുന്ന പ്രധാന കേസ് ഇതാണ്. കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും, CPM മൊയ്തീനൊപ്പം കട്ടയ്ക്ക് നിലകൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകാത്തവരുണ്ട്. പങ്കു പറ്റിയവര്‍ ആരൊക്കെയാണെന്നുള്ള ചിത്രം കൂടി പുറത്തു വരുന്നതോടെ CPMന്റെ ഇപ്പോഴത്തെ ജനകീയ മുഖം അഴിഞ്ഞു വീഴുമെന്നുറപ്പാണ്. കൈതോലപ്പായയില്‍ പൊതുഞ്ഞു കൊണ്ടുവന്ന കോടിതള്‍ മുതല്‍, മുഖ്യന്റെ മകളുടെ പേപ്പര്‍ കമ്പനി വെട്ടിപ്പും, സ്വര്‍ണ്ണക്കടത്തുമെല്ലാം വേലിയില്‍ കിടന്ന പാമ്പിനെപ്പോലെ CPMനെ ചുറ്റിപ്പിണയാന്‍ പോകുന്നതേയുള്ളൂ.

പച്ചയ്ക്ക് തട്ടിപ്പു നടത്തിയിട്ട് നാട്ടിലിറങ്ങി തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാവാണെന്നു പറയുന്ന മൊയ്തീനാണ് യുവാക്കളുടെ പ്രചോദനവും വഴികാട്ടിയും. അഭിമാനിക്കാന്‍ ഇടതുപക്ഷത്തിന് ഇനി എന്തുവേണം. കട്ടന്‍ചായയും പരിപ്പുവടയും തിന്ന്, പാര്‍ട്ടി വളര്‍ത്തിയ കാലമെല്ലാം കഴിഞ്ഞു പോയി. ഇന്നിപ്പോള്‍ മിനി കൂപ്പറിലെ പ്രചാരണവും, സ്യൂട്ട് റൂമിലെ ഉറക്കവും, കോടികളുടെ ബാങ്ക് ബാലന്‍സുമില്ലെങ്കില്‍ സഖാവ് എന്നു പറയാന്‍ തന്നെ അറപ്പാണ്. രാഷ്ട്രീയ പ്രവര്‍ത്തനമെന്നു പറഞ്ഞാല്‍, അതൊരു ട്ടിപ്പാണെന്നും, മന്ത്രിയാവുക എന്നു പറഞ്ഞാല്‍ തട്ടിപ്പിന്റെ പട്ടം നേടിയെന്നുമാണ് എ.സി. മൊയ്തീന്റെ രാഷ്ട്രീയ ജീവിതം കാണിച്ചു തരുന്നത്. അതിന്റെ ബാക്കി പത്രമായാണ് കരുവന്നൂര്‍ വായ്പ തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി മൊയ്തീന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. ഇ.ഡി വിളിച്ചതുകൊണ്ടാണ് വന്നതെന്ന് മൊയ്തീന്‍ മാധ്യമങ്ങളോടു പറയുമ്പോഴും അകത്താകാതിരിക്കാന്‍ അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു.

അപ്രതീക്ഷിത അറസ്റ്റുണ്ടായാല്‍ ജാമ്യം എടുക്കാന്‍ വേണ്ടിയായിരുന്നു അഭിഭാഷകരെ മൊയ്തീന്‍ കൂടെക്കൂട്ടിയത്. മടിയില്‍ കനമില്ലാത്തവര്‍ക്ക് വഴിയില്‍ പേടി വേണ്ടെന്ന് മുഖ്യമന്ത്രിക്ക് മൊയ്തീനോട് ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു എന്ന് ഈ സന്ദര്‍ഭത്തില്‍ പറയാതെ വയ്യ. തെറ്റ് ചെയ്യാത്തവരെ അറസ്റ്റും ചെയ്യില്ല, അകത്തും ഇടില്ല. അപ്പോള്‍ വക്കീലന്‍മാരെ എസ്‌കോര്‍ട്ടായി കൊണ്ടു പോകേണ്ടതില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞതിനര്‍ത്ഥം. പത്ത് വര്‍ഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും ഹാജരാക്കണമെന്നാണ് മൊയ്തീനോട് ഇ.ഡിയുടെ നിര്‍ദേശം. കഴിഞ്ഞ രണ്ടുവട്ടവും ഇ.ഡി വിളിപ്പിച്ചിട്ടും മൊയ്തീന്‍ ഹാജരായിരുന്നില്ല. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത കോടികള്‍ മൊയ്തീന്റെ കൈയില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മൊയ്തീനെ ഇ.ഡി. ചോദ്യം ചെയ്തത്. വ്യാജരേഖകള്‍ തയാറാക്കി കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബിനാമികള്‍ ലോണ്‍ നേടിയത് എ.സി മൊയ്തീന്റെ ശുപാര്‍ശയ്ക്ക് പിന്നാലെയാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.

ലോണ്‍ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ പി. സതീഷ് കുമാര്‍ ബാങ്കില്‍ നിന്ന് പതിനാലര കോടി രൂപ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. ഇയാളുടെ മൊഴിയനുസരിച്ച് മൊയ്തീന് പണം കൈമാറിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് മൊയ്തീനെ ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കേസില്‍ പ്രതിയാക്കണോ എന്ന കാര്യത്തില്‍ ഇ.ഡി. തീരുമാനമെടുക്കും. മൊയ്തീന്റെ വീട്ടില്‍ നേരത്തെ ഇ.ഡി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു. സതീഷ് കുമാറും മൊയ്തീനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. മൊയ്തീന്റെയും ഭാര്യയുടെയും പേരില്‍ രണ്ട് ബാങ്കുകളിലായി ഉണ്ടായിരുന്ന 28 ലക്ഷം രൂപയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സതീഷ് കുമാറിന്റെയും മൊയ്തീന്റെയും മറ്റ് ചില ബിനാമി ഇടപാടുകാരുടെയും പേരിലുള്ള 15 കോടിയോളം രൂപയുടെ ഭൂമി ക്രയവിക്രയവും മരവിപ്പിച്ചിട്ടുണ്ട്.

മൊയ്തീനെ കൂടാതെ തൃശൂര്‍ നഗരസഭ കൗണ്‍സിലറും സിപിഎം നേതാവുമായ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ കെ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെ നേരത്തെയും ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെ അടുത്തയാളായാണ് അരവിന്ദാക്ഷന്‍ വടക്കാഞ്ചേരിയില്‍ അറിയപ്പെടുന്നത്. അനൂപ് ഡേവിസ് തൃശൂര്‍ നഗരത്തില്‍ അടുത്തിടെ നടത്തിയ ഭൂമി ഇടപാടുകളും മറ്റുചില സാമ്പത്തിക ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി കേസില്‍ പ്രതിയായ ഒരാളെ പോലീസിന്റെ സഹായത്തോടെ നാടുവിടാന്‍ സഹായിച്ചു എന്ന കുറ്റവും അനൂപ് ഡേവിസിനെതിരെ നിലവിലുണ്ട്. സതീഷ് കുമാറിന്റെ മൊഴിയനുസരിച്ച് തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം. ആലത്തൂര്‍ മുന്‍ എംപി പി.കെ. ബിജുവിനെതിരെയും സതീഷ് കുമാര്‍ മൊഴി നല്കിയിട്ടുണ്ട്.

അഞ്ചു കോടിയോളം രൂപ ബിജുവിന് കൈമാറി എന്നാണ് മൊഴിയിലുള്ളത്. രണ്ടു കോടിയും പിന്നെ മൂന്ന്കോടിയും രണ്ട് ഘട്ടങ്ങളായി കൈമാറി എന്നാണ് സതീഷ് കുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. നിയമസഭാ സമ്മേളനം വീണ്ടും പുനരാരംഭിക്കുമ്പോള്‍ എ.സി. മൊയ്തീന്റെ അഭാവം സഭയില്‍ നിഴലിക്കും. നിയമസഭയില്‍ മൊയ്തീന് ഹാജരാകാന്‍ കഴിയില്ലെന്നതാണ് സത്യം. പകരം ഇഡിക്ക് മുന്നില്‍ ഹാജരാകാനാണ് മൊയ്തീന്റെ വിധി. എരിവെയില്‍ നിന്ന് വറചട്ടിയില്‍ വീണതു പോലെ മൊയ്തീനും, സി.പി.എമ്മും കിടന്ന് പൊള്ളുകയാണ്.