abilash-tony-sea-sailor-india-kerala

കെടിഡിസിയുടെ ഇന്റർനാഷണൽ മറീനയിൽ അഭിലാഷ് ടോമിയെ തടഞ്ഞു; ചർച്ചയായി ട്വീറ്റ്

ബോൾഗാട്ടിയിൽ കെടിഡിസിയുടെ ഭാഗമായ കൊച്ചി ഇന്റർനാഷനൽ മറീനയിൽ എത്തിയ തന്നെ ഗാർഡ് അവിടേക്കു പ്രവേശിപ്പിച്ചില്ലെന്നു ‘ഗോൾഡൻ ഗ്ലോബ്’ പായ്വഞ്ചി റേസ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ അഭിലാഷ് ടോമി. താൻ ലോകം ചുറ്റിയതിനു സമാനമായ ബോട്ട് അമ്മയെ കാണിക്കാനായി എത്തിയ തന്നെ ഗാർഡ് തടഞ്ഞെന്ന് അഭിലാഷ് ട്വിറ്ററിൽ കുറിച്ചത് ചർച്ചയായി. 

അതേസമയം, ഗാർഡ് അഭിലാഷിനെ തിരിച്ചറിഞ്ഞില്ലെന്നും ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലെന്നും കെടിഡിസി ബോൾഗാട്ടി ഹോട്ടൽ അധികൃതർ വ്യക്തമാക്കി. അഭിലാഷിനെ വിളിച്ചു ഖേദം അറിയിക്കുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published.

kamily-dring-poison-father-daughter-dead-mother-son-live Previous post കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു
visa-forign-passport-contry-border Next post നഷ്ടം കോടികള്‍: ഷെങ്കന്‍ വിസക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തള്ളി; 2022 ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം