ummen-chandi-wife-family-lette

വാക്കുകൾക്കതീതമായ ഒരുമ ഞങ്ങളിലുണ്ട്; കുഞ്ഞൂഞ്ഞ് എന്ന ഭർത്താവിനെ കുറിച്ച് ഭാര്യ മറിയാമ്മ എഴുതിയത്

ഉമ്മൻ‌ചാണ്ടി ഇതുവരെ ആരുടെയെങ്കിലും ഒരു കുറ്റം പറയുന്നത് താനോ മക്കളും ഇതുവരെ കെട്ടിട്ടില്ലെന്ന് ഉമ്മൻ‌ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. സാധാരണ ഭർത്താക്കന്മാരിൽ നിന്ന് വിഭിന്നമായി സ്വന്തം ആരോഗ്യവും കുടുംബവും നോക്കാതെ അദ്ദേഹം ആൾക്കൂട്ടത്തിൽ നിന്ന് ഊർജ്ജം കണ്ടെത്തുകയായിരുന്നുവെന്നും അവർ ഓർമിച്ചു. സാമാജികനായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയെ ആദരിക്കാൻ നിയമസഭ പുറത്തിറക്കിയ പുസ്തകത്തിലാണ് അദ്ദേഹവുമായുള്ള ജീവിതത്തെകുറിച്ച് ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞിരിക്കുന്നത്.മറിയാമ്മ ഉമ്മൻ എഴുതിയ ലേഖനത്തിന്റെ പൂർണരൂപംഒ​​​രു​​​ ​​​വ്യ​​​ക്തി​​​യെ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​ക​​​ണ്ടി​​​ട്ടു​​​ള്ള​​​തി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ഉ​​​ൽ​​​കൃ​​​ഷ്ഠ​​​ൻ.​​​ 46​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ൻ​​​പ് ​​​കൃ​​​ത്യ​​​മാ​​​യി​​​ ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ 1977​​​ ​​​മേ​​​യ് 30​​​ന് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ഒ​​​രേ​​​ ​​​തോ​​​ണി​​​യി​​​ൽ​​​ ​​​യാ​​​ത്ര​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​എ​​​ല്ലാ​​​ ​​​ത​​​ര​​​ത്തി​​​ലും​​​ ​​​വേ​​​റി​​​ട്ട​​​ ​​​വി​​​വാ​​​ഹ​​​വ​​​ട്ട​​​ങ്ങ​​​ൾ​​​ ​​​ധ​​​നു​​​മാ​​​സ​​​ ​​​കു​​​ളി​​​ർ​​​ ​​​പേ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​പ്ര​​​ഭാ​​​ത​​​ത്തി​​​ൽ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ക​​​ണ്ടു.​​​ ​​​ചെ​​​റു​​​ക്ക​​​ന്റെ​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​സ​​​ഹോ​​​ദ​​​രി​​​യാ​​​യ​​​ ​​​അ​​​മ്മി​​​ണി​​​ ​​​അ​​​മ്മാ​​​മ്മ​​​യു​​​ടെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പ​​​ള്ള​​​ത്ത് ​​​ഒ​​​റ്റ​​​യ്ക്ക് ​​​ജീ​​​പ്പ് ​​​ഓ​​​ടി​​​ച്ച് ​​​വീ​​​ടി​​​ന്റെ​​​ ​​​വ​​​രാ​​​ന്ത​​​യി​​​ൽ​​​ ​​​കൂ​​​ടി​​​ ​​​മു​​​ണ്ടും​​​ ​​​മ​​​ട​​​ക്കി​​​ക്കു​​​ത്തി​​​ ​​​(​​​മു​​​റി​​​യി​​​ൽ​​ ​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​മ​​​ട​​​ക്കി​​​ക്കു​​​ത്ത് ​​​നി​​​വ​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്നു​​​).​​​ ​​​ആ​​​ ​​​ആ​​​ൾ​​​ ​​​വ​​​ന്നു.​​​ ​​​അ​​​ല​​​സ​​​മാ​​​യ​​​ ​​​മു​​​ടി​​​യി​​​ഴ​​​ക​​​ൾ​​​ ​​​നീ​​​ണ്ട​​​മൂ​​​ക്ക്,​​​ ​​​ന​​​ല്ല​​​ ​​​പൊ​​​ക്കം,​​​ ​​​ക​​​ണ്ണു​​​ക​​​ൾ​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ഉ​​​ട​​​ക്കി​​​യി​​​ല്ല.​​​ ​​​എ​​​നി​​​ക്ക​​​ങ്ങ​​​നെ​​​ ​​​നോ​​​ക്കു​​​വാ​​​ൻ​​​ ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​പ​​​റ്റി​​​യി​​​ട്ടി​​​ല്ല.​​​ ​​​കെ​​​ട്ടാ​​​ൻ​​​ ​​​പോ​​​കു​​​ന്ന​​​ ​​​പെ​​​ണ്ണി​​​നെ​​​ ​​​കാ​​​ണാ​​​ൻ​​​ ​​​വ​​​ന്ന​​​ ​​​ചെ​​​റു​​​ക്ക​​​ൻ​​​ ​​​ആ​​​ദ്യം​​​ ​​​കാ​​​ണു​​​ന്ന​​​ ​​​പെ​​​ണ്ണി​​​നെ​​​ ​​​കെ​​​ട്ടു​​​മെ​​​ന്ന് ​​​ആ​​​ദ​​​ർ​​​ശ​​​മു​​​ള്ള​​​ ​​​ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​ൻ.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ഒ​​​രു​​​ ​​​സ്ത്രീ​​​യെ​​​ ​​​നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി​​​ല്ല​​​ ​​​എ​​​ന്ന​​​ ​​​ഉ​​​ൽ​​​കൃ​​​ഷ്ട​​​മാ​​​യ​​​ ​​​ചി​​​ന്ത​​​.​​​ആ​​​ദ്യം​​​ ​​​ക​​​ണ്ട​​​പ്പോ​​​ൾ​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ട്ടോ​​​ ​​​എ​​​ന്ന​​​ ​​​ചോ​​​ദ്യം​​​ ​​​ഇ​​​ന്നും​​​ ​​​മ​​​റു​​​പ​​​ടി​ ​​​കി​​​ട്ടാ​​​തെ​​​ ​​​അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു.​​​ ​​​പാ​​​ന്റി​​​ടാ​​​ത്ത​​​ ​​​ഇ​​​രു​​​നി​​​റ​​​മു​​​ള്ള​​​ ​​​ഒ​​​റ്റ​​​മു​​​ണ്ട് ​​​ധ​​​രി​​​ച്ച​​​ ​​​നാ​​​ട​​​ൻ​​​ ​​​ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​ൻ.​​​ ​​​സ്വ​​​പ്ന​​​ ​​​രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​പ​​​ക്ഷേ​​​ ​​​ആ​​​ ​​​നീ​​​ണ്ട​​​മൂ​​​ക്കും​​​ ​​​ന​​​ല്ല​​​ ​​​പൊ​​​ക്ക​​​വും​​​ ​​​സൗ​​​മ്യ​​​ത​​​ ​​​നി​​​റ​​​ഞ്ഞ​​​ ​​​സം​​​സാ​​​ര​​​വും.​​​ ​​​ഞാ​​​നി​​​ഷ്ട​​​പ്പെ​​​ട്ട​​​ ​​​വി​​​വാ​​​ഹ​​​ ​​​ക​​​മ്പോ​​​ള​​​ത്തി​​​ൽ​​​ ​​​ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​ക്ക് ​​​ന​​​ല്ല​​​ ​​​മാ​​​ർ​​​ക്ക​​​റ്റാ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം​​​ ​​​ഒ​​​രു​​​ ​​​അ​​​ഞ്ചു​​​മാ​​​സം​​​ ​​​നീ​​​ണ്ടു​​​നി​​​ന്ന​​​ ​​​അ​​​തി​​​തീ​​​വ്ര​​​മാ​​​യ​​​ ​​​എ​​​ന്റെ​​​ ​​​പ്ര​​​ണ​​​യം.​​​ ​​​അ​​​ങ്ങേ​​​ത്ത​​​ല​​​യ്ക്ക​​​ൽ​​​ ​​​അ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നോ​​​ ​​​എ​​​ന്ന​​​റി​​​യു​​​മാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​എ​​​ഴു​​​ത്തി​​​ലും​​​ ​​​ടെ​​​ലി​​​ഫോ​​​ൺ​​​ ​​​വി​​​ളി​​​യി​​​ലും​​​ ​​​മു​​​ൻ​​​കൈ​​​ ​​​എ​​​ടു​​​ത്ത​​​തി​​​ൽ​​​ ​​​നി​​​ന്ന് ​​​എ​​​ന്നോ​​​ട് ​​​താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​ഞാ​​​ൻ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​ശ​​​ബ്ദ​​​ത്തെ​​​യും​​​ ​​​കൈ​​​പ്പ​​​ട​​​യേ​​​യും​​​ ​​​ഒ​​​രു​​​പാ​​​ട് ​​​പ്ര​​​ണ​​​യി​​​ച്ചു.​​​ ​​​ആ​​​ ​​​ചു​​​രു​​​ങ്ങി​​​യ​​​ ​​​കാ​​​ല​​​യ​​​ള​​​വു​​​കൊ​​​ണ്ട് ​​​മ​​​ര​​​ണം​​​വ​​​രെ​​​യും​​​ ​​​നീ​​​ളു​​​ന്ന​​​ ​​​ആ​​​ ​​​സ്നേ​​​ഹാ​​​ഗ്നി​​​ ​​​ജ്വാ​​​ല​​​ ​​​പ​​​ട​​​ർ​​​ന്ന് ​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു.​​​ ​​​വാ​​​ക്കു​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യ​​​ ​​​ഒ​​​രു​​​മ​​​ ​​​ഞ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഉ​​​ണ്ട്.ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യെ​​​ന്ന​​​ ​​​ഭ​​​ർ​​​ത്താ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് ​​​ഞാ​​​ൻ​​​ ​​​പ​​​ര​​​സ്യ​​​മാ​​​യി​​​ ​​​ഈ​​​യ​​​ടു​​​ത്ത​​​ ​​​നാ​​​ളു​​​ക​​​ളി​​​ൽ​​​ ​​​വി​​​മ​​​ർ​​​ശ​​​നം​​​ ​​​ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​അ​​​തി​​​നു​​​ശേ​​​ഷം​​​ ​​​കു​​​ഞ്ഞൂ​​​ഞ്ഞ് ​​​എ​​​ന്ന​​​ ​​​ഭ​​​ർ​​​ത്താ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് ​​​ഞാ​​​നൊ​​​ന്നു​​​ ​​​തി​​​രി​​​ഞ്ഞു​​​നോ​​​ക്കി.​​​ ​​​അ​​​തെ​​​ന്നെ​​​ ​​​അ​​​ദ്ഭുത​​​പ്പെ​​​ടു​​​ത്തി.​​​ ​​​ചു​​​റ്റു​​​പാ​​​ടും​​​ ​​​ക​​​ണ്ട​​​ ​​​എ​​​ല്ലാ​​​ ​​​ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​രെ​​​യും​​​ ​​​ര​​​ണ്ട് ​​​മൂ​​​ന്നു​​​നാ​​​ല് ​​​ത​​​ല​​​മു​​​റ​​​ക​​​ളി​​​ലെ​​​ ,​​​ഞാ​​​നൊ​​​ന്ന് ​​​അ​​​പ​​​ഗ്ര​​​ഥി​​​ച്ചു.​​​ ​​​താ​​​ര​​​ത​​​മ്യേ​​​ന​​​ ​​​എ​​​ന്റെ​​​ ​​​ഭ​​​ർ​​​ത്താ​​​വ് ​​​ഒ​​​രു​​​ ​​​ശ്രേ​​​ഷ്ഠ​​​ൻ​​​ ​​​ത​​​ന്നെ. ​​​നി​​​സ്വാ​​​ർ​​​ത്ഥ​​​ൻ.വി​​​വാ​​​ഹ​​​ത്തി​​​ലൂ​​​ടെ​​​ ​​​ഒ​​​രു​​​ ​​​ഭാ​​​ര്യ​​​യ്ക്ക് ​​​സ്ത്രീ​​​ക്കു​​​ണ്ടാ​​​കു​​​ന്ന​​​ ​​​പ​​​റി​​​ച്ചു​​​ന​​​ടീ​​​ൽ​​​ ​​​എ​​​ളു​​​പ്പ​​​മാ​​​ക്കു​​​വാ​​​ൻ​​​ ​​​പ​​​റ്റു​​​ന്ന​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ​​​വി​​​വാ​​​ഹ​​​ത്തി​​​ന് ​​​മു​​​ൻ​​​പേ​​​ ​​​എ​​​ന്നോ​​​ട് ​​​അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.​​​ ​​​ക​​​രു​​​ത​​​ലി​​​ന്റെ​​​ ​​​ഒ​​​രു​​​ ​​​ഹൃ​​​ദ​​​യം​​​ ​​​ഞാ​​​ൻ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ​​​ ​​​ക​​​ണ്ടു.​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന്റെ​​​ ​​​ആ​​​ദ്യ​​​ ​​​നാ​​​ളു​​​ക​​​ളി​​​ൽ​​​ ​​​എ​​​ല്ലാ​​​ ​​​വാ​​​രാ​​​ന്ത്യ​​​ത്തി​​​ലും​​​ ​​​എ​​​ന്നെ​​​ ​​​എ​​​ന്റെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​കൊ​​​ണ്ടു​​​വി​​​ടു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ത് ​​​എ​​​ന്റെ​​​ ​​​ഗൃ​​​ഹാ​​​തു​​​ര​​​ത്വം​​​ ​​​മാ​​​റ്റാ​​​നാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്റെ​​​ ​​​അ​​​മ്മ​​​യേ​​​യും​​​ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​യും​​​ ​​​ബ​​​ന്ധു​​​ക്ക​​​ളെ​​​ ​​​എ​​​ല്ലാം​​​ ​​​സ്നേ​​​ഹ​​​ത്തോ​​​ടും​​​ ​​​ആ​​​ദ​​​ര​​​വോ​​​ടും​​​കൂ​​​ടി​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ക​​​ണ്ടി​​​ട്ടു​​​ള്ളു.​​​ ​​​ഏത​​​വ​​​സ​​​ര​​​ത്തി​​​ലും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​ആ​​​ത്മാ​​​ർ​​​ത്ഥ​​​ത​​​ ​​​തു​​​ളു​​​മ്പി​​​ ​​​നി​​​ന്നി​​​രു​​​ന്നു.​​​ ​​​എ​​​ല്ലാ​​​ ​​​പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലും​​​ ​​​സ്വ​​​ന്തം​​​ ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും​​​ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​യും​​​ ​​​പോ​​​ലെ​​​ ​​​അ​​​വ​​​രെ​​​യൊ​​​ക്കെ​​​ ​​​സ്നേ​​​ഹി​​​ച്ചു.​​​ ​​​സ്ത്രീ​​​ധ​​​ന​​​മോ​​​ ​​​സ്വ​​​ത്തോ​​​ ​​​ആ​​​ഭ​​​ര​​​ണ​​​മോ​​​ ​​​ഒ​​​ന്നും​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.​​​ ​​​കൊ​​​ടു​​​ത്തി​​​ട്ടു​​​മി​​​ല്ല.​​​ ​​​വാ​​​ങ്ങി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ​​​അ​​​ദ്ദേ​​​ഹം​​​ ​​​കൊ​​​ട്ടി​​​ഘോ​​​ഷി​​​ച്ചി​​​ട്ടു​​​മി​​​ല്ല.​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം​​​ ​​​എ​​​ന്റെ​​​ ​​​സ്വ​​​ത്തി​​​ന്റെ​​​ ​​​അ​​​വ​​​കാ​​​ശം​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​എ​​​ന്റെ​​​ ​​​സ​​​ഹോ​​​ദ​​​ര​​​ന് ​​​എ​​​ന്നെ​​​ക്കൊ​​​ണ്ട് ​​​എ​​​ഴു​​​തി​​ക്കൊടു​​​പ്പി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തു.സ്വ​​​ന്തം​​​ ​​​അ​​​മ്മ​​​യ്ക്കും​​​ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കും​​​ ​​​അ​​​വ​​​ര​​​വ​​​ർ​​​ ​​​അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​ ​​​സ്നേ​​​ഹ​​​വും​​​ ​​​ക​​​രു​​​ത​​​ലും​​​ ​​​ന​​​ൽ​​​കി.​​​ ​​​ഒ​​​പ്പം​​​ ​​​ത​​​ന്റെ​​​ ​​​ഭാ​​​ര്യ​​​യെ​​​ ​​​ഒ​​​രു​​​ത​​​ര​​​ത്തി​​​ലും​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കാ​​​ത്ത​​​ ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ൽ​​​ ​​​കൈ​​​ക​​​ട​​​ത്താ​​​ത്ത,​​​ ​​​എ​​​ന്റെ​​​ ​​​ഒ​​​രി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക് ​​​എ​​​തി​​​ര് ​​​നി​​​ൽ​​​ക്കാ​​​ത്ത​​​ ​​​ഒ​​​രു​​​ ​​​ശ്രേ​​​ഷ്ഠ​​​ ​​​ഭ​​​ർ​​​ത്താ​​​വാ​​​യി​​​ ​​​നി​​​ല​​​കൊ​​​ണ്ടു.​​​ ​​​അ​​​തി​​​പ്പോ​​​ഴും​​​ ​​​അ​​​ങ്ങ​​​നെ​​​ത​​​ന്നെ.​​​ ​​​ആ​​​ ​​​നി​​​ല​​​പാ​​​ടി​​​ൽ​​​ ​​​ഭ​​​ർ​​​ത്തൃ​​​ഗൃ​​​ഹ​​​ത്തി​​​ന്റെ​​​ ​​​പൂ​​​ർ​​​ണ​​​ ​​​പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.എ​​​ന്റെ​​​ ​​​ര​​​ണ്ടാ​​​മ​​​ത്തെ​​​ ​​​മ​​​ക​​​ളെ​​​ ​​​ഗ​​​ർ​​​ഭം​​​ ​​​ധ​​​രി​​​ച്ച് ​​​നി​​​റ​​​വ​​​യ​​​റോ​​​ടെ​​​ ​​​ഞാ​​​നി​​​രി​​​ക്കു​​​ന്ന​​​ ​​​കാ​​​ലം.​​​ ​​​വ​​​ഴു​​​ത​​​യ്ക്കാ​​​ട്ടെ​​​ ​​​ഒ​​​രു​​​ ​​​കൊ​​​ച്ചു​​​വീ​​​ട്ടി​​ൽ ​​​താ​​​മ​​​സം.​​​ ​​​ആ​​​ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​അ​​​മ്മ​​​ ​​​അ​​​വി​​​ടെ​​​ ​​​ത​​​ള​​​ർ​​​വാ​​​തം​​​ ​​​വ​​​ന്നു​​​ ​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ര​​​ണ്ടു​​​പേ​​​രു​​​ടെ​​​യും​​​ ​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ഉ​​​ള്ള​​​തു​​​കൊ​​​ണ്ട്ഓ​​​ണം​​​ ​​​പോ​​​ലെ​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​അ​​​പ്പോ​​​ഴാ​​​ണ് ​​​ചേ​​​ട്ട​​​ന്റെ​​​ ​​​മ​​​ര​​​ണം.​​​ ​​​(​​​മൂ​​​ത്ത​​​ ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ​​​ ​​​ഭ​​​ർ​​​ത്താ​​​വ്)​​​ ​​​വ​​​ലി​​​യ​​​ ​​​വാ​​​യി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​നി​​​ല​​​വി​​​ളി​​​ച്ചു.​​​ ​​​എ​​​ന്റെ​​​ ​​​ചു​​​മ​​​ലി​​​ൽ​​​ ​​​ത​​​ട്ടി​​​ ​​​കു​​​ഞ്ഞ് ​​​എ​​​ന്നോ​​​ട് ​​​പ​​​റ​​​ഞ്ഞ​​​ ​​​വാ​​​ച​​​ക​​​ങ്ങ​​​ൾ​​​ ​​​എ​​​ന്റെ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​എ​​​നി​​​ക്ക് ​​​മ​​​റ​​​ക്കാ​​​ൻ​​​ ​​​പ​​​റ്റി​​​ല്ല.​​​ ​​​അ​​​മ്മാ​​​മ്മ​​​യ്ക്കു​​​ ​​​മ​​​ക്ക​​​ളി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​തി​​​രു​​​വ​​​ല്ല​​​ ​​​ബാ​​​ലി​​​കാ​​​മ​​​ഠം​​​ ​​​സ്കൂ​​​ളി​​​ൽ​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ ​​​​​​ജോ​​​ലി​​​ ​​​നോ​​​ക്കി​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന് ​​​ശേ​​​ഷം​​​ ​​​മ​​​ലേ​​​ഷ്യ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​ ​​​അ​​​മ്മാ​​​മ്മ​​​യ്ക്ക് ​​​സ്വ​​​ന്തം​​​ ​​​വീ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​പ്പോ​​​ഴാ​​​ണ് ​​​കു​​​ഞ്ഞ് ​​​ര​​​ക്ഷ​​​ക​​​നാ​​​യി​​​ ​​​വ​​​ന്ന​​​ത്.​​​ ​​​ബാ​​​വേ​​​ ​​​ഞാ​​​ൻ​​​ ​​​ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ട​​​ത്തോ​​​ളം​​​കാ​​​ലം​​​ ​​​അ​​​മ്മാ​​​മ്മ​​​യ്ക്ക് ​​​ഒ​​​രു​​​ ​​​ദോ​​​ഷ​​​വും​​​ ​​​വ​​​രാ​​​തെ​​​ ​​​ഞാ​​​ൻ​​​ ​​​നോ​​​ക്കും.​​​ ​​​അ​​​മ്മാ​​​മ്മ​​​ ​​​ന​​​മ്മു​​​ടെ​​​ ​​​കൂ​​​ടെ​​​ ​​​നി​​​ൽ​​​ക്കും.​​​ ​​​പി​​​ന്നീ​​​ട് ​​​ഒ​​​ര​​​മ്മ​​​യാ​​​യി​​​ 2005​​​ ​​​ൽ​​​ ​​​അ​​​മ്മാ​​​മ്മ​​​ ​​​മ​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​സ്നേ​​​ഹ​​​വ​​​തി​​​യാ​​​യ​​​ ​​​ന​​​ല്ലൊ​​​രു​​​ ​​​നി​​​റ​​​വു​​​ള്ള​​​ ​​​ഒ​​​ര​​​മ്മ​​​യാ​​​യി.​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​പി​​​ള്ളേ​​​ർ​​​ക്ക് ​​​മു​​​ത്ത​​​ശ്ശി​​​യാ​​​യി.​​​ ​​​സ്നേ​​​ഹി​​​ക്കു​​​വാ​​​ൻ​​​ ​​​മാ​​​ത്രം​​​ ​​​അ​​​റി​​​യാ​​​വു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ന​​​ല്ല​​​ ​​​അ​​​മ്മ.​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​വ​​​രു​​​ന്ന​​​ ​​​എ​​​ല്ലാ​​​വ​​​രെ​​​യും​​​ ​​​അ​​​മ്മാ​​​മ്മ​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​ക​​​ഴി​​​പ്പി​​​ച്ചി​​​ട്ടേ​​​ ​​​വി​​​ടു​​​മാ​​​യി​​​രു​​​ന്നു​​​ള്ളു.​​​ ​​​വീ​​​ടു​​​മാ​​​യി​​​ ​​​അ​​​ടു​​​ത്തു​​​നി​​​ന്ന​​​ ​​​എ.​​​കെ.​​​ ​​​ആ​​​ന്റ​​​ണി,​​​ ​​​ഭാ​​​ര്യ​​​ ​​​എ​​​ൽ​​​സി​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​എ​​​ല്ലാ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​ർ​​​ക്കും​​​ ​​​അ​​​റി​​​യാ​​​വു​​​ന്ന​​​ ​​​അ​​​മ്മാ​​​മ്മ.​​​ ​​​എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും​​​ ​​​അ​​​മ്മാ​​​മ്മ.​​​ ​​​പ​​​ക്ഷേ​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​മ്പ് ​​​ഞെ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ​​​യി​​​ട​​​യി​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​ഭ​​​ർ​​​ത്താ​​​വ് ​​​കാ​​​ണി​​​ച്ച​​​ ​​​ആ​​​ ​​​മ​​​ഹാ​​​മ​​​ന​​​സ്‌​​​ക​​​ത​​​യ്ക്ക് ​​​എ​​​ന്ത് ​​​പേ​​​രാ​​​ണി​​​ടേ​​​ണ്ട​​​ത്. ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​നേ​​​ര​​​ത്തെ​​​യു​​​ള്ള​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഒ​​​ത്തി​​​രി​​​ ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ ​​​ഞ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം​​​ ​​​വീ​​​ട് ​​​പ​​​ങ്കി​​​ട്ടി​​​ട്ടു​​​ണ്ട്.​​​ ​​​അ​​​തി​​​ന്നും​​​ ​​​വി​​​ല​​​പ്പെ​​​ട്ട​​​ ​​​ഓ​​​ർ​​​മ്മ​​​യാ​​​യി​​​ ​​​അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു.​​​ ​​​കൂ​​​ട്ടു​​​കു​​​ടും​​​ബ​​​ത്തി​​​ന്റെ​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​അ​​​ല​​​ത​​​ല്ലി​​​യ​​​ ​​​നാ​​​ളു​​​ക​​​ൾ.സാ​​​മ്പ​​​ത്തി​​​ക​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടി​​​ലും​​​ ​​​ഡെ​​​യി​​​ലി​​​ ​​​ബ്രെ​​​ഡ് ​​​ത​​​ന്ന് ​​​ഞ​​​ങ്ങ​​​ളെ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​ഒ​​​രു​​​ ​​​ദൈ​​​വം.​​​ ​​​പ​​​ങ്കു​​​വ​​​യ്ക്ക​​​ലി​​​ന്റെ​​​ ​​​പാ​​​ഠ​​​ങ്ങ​​​ൾ​​​ ​​​കു​​​ഞ്ഞു​​​ങ്ങ​​​ളും​​​ ​​​പ​​​ഠി​​​ച്ചു.​​​ ​​​ഇ​​​തി​​​നൊ​​​ക്കെ​​​ ​​​കു​​​ടും​​​ബ​​​നാ​​​ഥ​​​ൻ​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​കു​​​ഞ്ഞ് ​​​നേ​​​തൃ​​​ത്വം​​​ ​​​കൊ​​​ടു​​​ത്തി​​​രു​​​ന്നു.​​​ ​​​എ​​​ന്റെ​​​ ​​​ഭ​​​ർ​​​ത്താ​​​വ് ​​​ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും​​​ ​​​ഒ​​​രു​​​ ​​​കു​​​റ്റം​​​ ,​​​രാ​​​ഷ്ട്രീ​​​യ​​​ ​​​എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടേ​​​തു​​​പോ​​​ലും​​​ ​​​പ​​​റ​​​ഞ്ഞ് ​​​ഞാ​​​നോ​​​ ​​​മ​​​ക്ക​​​ളോ​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​കേ​​​ട്ടി​​​ട്ടി​​​ല്ല. ​​​O​​​t​​​h​​​e​​​r​​​ ​​​m​​​a​​​n​​​’​​​s​​​ ​​​p​​​o​​​i​​​n​​​t​​​ ​​​o​​​f​​​ ​​​v​​​i​​​e​​​w​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കു​​​വാ​​​ൻ​​​ ​​​എ​​​പ്പോ​​​ഴും​​​ ​​​ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു.​​​ ​​​പ​​​ക്ഷേ​​​ ​​​ഇ​​​തി​​​ന്റെ​​​യെ​​​ല്ലാം​​​ ​​​ന​​​ടു​​​വി​​​ൽ​​​ ​​​ഭ​​​ർ​​​ത്താ​​​വി​​​ന്റെ​​​ ​​​സാ​​​മീ​​​പ്യ​​​ത്തി​​​നും​​​ ​​​വാ​​​ക്കു​​​ക​​​ൾ​​​ക്കും​​​ ​​​വേ​​​ണ്ടി​​​ ​​​അ​​​തി​​​തീ​​​ക്ഷ്ണ​​​മാ​​​യി​​​ ​​​ഞാ​​​ൻ​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചു.​​​ ​​​എ​​​ന്റെ​​​ ​​​മ​​​ന​​​സ് ​​​ഒ​​​രു​​​ ​​​വ​​​ര​​​ണ്ട​​​ ​​​നി​​​ല​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ഒ​​​രു​​​ ​​​ശൂ​​​ന്യ​​​ത​​​ ​​​ത​​​ളം​​​കെ​​​ട്ടി​​​യി​​​രു​​​ന്നു.​​​ ​​​ഉ​​​യ​​​ർ​​​ച്ച​​​ക​​​ളും​​​ ​​​താ​​​ഴ്ച​​​ക​​​ളും​​​ ​​​ദുഃ​​​ഖ​​​ങ്ങ​​​ളും​​​ ​​​സ​​​ന്തോ​​​ഷ​​​ങ്ങ​​​ളും​​​ ​​​എ​​​ല്ലാം​​​ ​​​ഞ​​​ങ്ങ​​​ളെ​​​ ​​​ത​​​ഴു​​​കി​​​ ​​​ഒ​​​ഴു​​​കി​​​പ്പോ​​​യി.​​​ ​​​ഉ​​​മ്മ​​​ൻ​​​ ​​​ചാ​​​ണ്ടി​​​ ​​​എ​​​ന്ന​​​ ​​​വ്യ​​​ക്തി​​​ ​​​അ​​​ർ​​​ഹി​​​ക്കാ​​​ത്ത​​​ ​​​ഒ​​​ത്തി​​​രി​​​ ​​​നൊ​​​മ്പ​​​ര​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റു​​​വാ​​​ങ്ങേ​​​​​​ണ്ടി​​​വ​​​ന്നു.​​​ ​​​ഒ​​​പ്പം​​​ ​​​എ​​​നി​​​ക്കും…​​​ ​​​പ​​​ക്ഷേ​​​ ​​​ദൈ​​​വം​​​ ​​​ദോ​​​ഷ​​​മാ​​​യി​​​ട്ടൊ​​​ന്നും​​​ ​​​ചെ​​​യ്യ​​​ത്തി​​​ല്ല.​​​ ​​​എ​​​ല്ലാം​​​ ​​​ന​​​ല്ല​​​തി​​​നാ​​​യി​​​ട്ടെ​​​ന്ന​​​താ​​​യി​​​രു​​​ന്നു​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ര​​​ണ്ടു​​​പേ​​​രു​​​ടെ​​​യും​​​ ​​​വി​​​ശ്വാ​​​സം.​​​ ​​​ഒ​​​രു​​​പാ​​​ട് ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​സ​​​ത്യ​​​ത്തി​​​ന്റെ​​​ ​​​കൂ​​​ര​​​മ്പു​​​ക​​​ൾ​​​ ​​​ഞ​​​ങ്ങ​​​ളെ​​​ ​​​ര​​​ണ്ടു​​​പേ​​​രെ​​​യും​​​ ​​​ത​​​റ​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​ഒ​​​ര​​​ക്ഷ​​​ര​​​വും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ഉ​​​രി​​​യാ​​​ടാ​​​തെ​​​ ​​​ഒ​​​ന്നി​​​ച്ച് ​​​സ​​​ഹി​​​ച്ച​​​ ​​​നി​​​മി​​​ഷ​​​ങ്ങ​​​ൾ.​​​ ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ൾ​​​ ​​​നൊ​​​മ്പ​​​ര​​​ങ്ങ​​​ൾ​​​ ​​​പ​​​ങ്കി​​​ട്ടു.​​​ ​​​ദൈ​​​വം​​​ ​​​ഒ​​​ത്തി​​​രി​​​ ​​​പാ​​​ഠ​​​ങ്ങ​​​ൾ​​​ ​​​പ​​​ഠി​​​പ്പി​​​ച്ചു.​​​ ​​​ത്യാ​​​ഗ​​​ത്തി​​​ന്റെ​​​ ​​​സ്വ​​​യം​​​ ​​​സ്ഥാ​​​ന​​​മൊ​​​ഴി​​​യ​​​ലി​​​ന്റെ​​​ ​​​അ​​​നേ​​​ക​​​ ​​​മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ ​​​കു​​​ഞ്ഞി​​​ന്റെ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​ഒ​​​ര​​​ക്ഷ​​​ര​​​വും​​​ ​​​മി​​​ണ്ടി​​​യി​​​ട്ടി​​​ല്ല.​​​ ​​​ഒ​​​രു​​​ ​​​ഭാ​​​വ​​​വ്യ​​​ത്യാ​​​സ​​​വും​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​വി​​​ധി​​​യെ​​​ ​​​സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​ ​​​ഏ​​​റ്റു​​​വാ​​​ങ്ങി​​​ ​​​ഒ​​​രു​​​ ​​​വ​​​ലി​​​യ​​​ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ​​​മു​​​മ്പേ​​​ ​​​എ​​​ന്നോ​​​ടു​​​ ​​​പ​​​റ​​​യും.​​​ ​​​എ​​​ല്ലാ​​​ത്തി​​​നും​​​ ​​​ഞാ​​​ൻ​​​ ​​​സ​​​മ്മ​​​തം​​​മൂ​​​ളി.​​​ ​​​എ​​​ന്റെ​​​ ​​​അ​​​റി​​​വി​​​ല്ലാ​​​യ്മ​​​യും​​​ ​​​ബ​​​ല​​​ഹീ​​​ന​​​ത​​​യും​​​ ​​​എ​​​ല്ലാം​​​ ​​​കു​​​ഞ്ഞ് ​​​ക്ഷ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​ഞാ​​​നും​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ക്ഷ​​​മി​​​ച്ചു.​​​ ​​​പ​​​ര​​​സ്പ​​​രം​​​ ​​​സ​​​ഹി​​​ച്ചും​​​ ​​​ക്ഷ​​​മി​​​ച്ചും​​​ ​​​സ്നേ​​​ഹി​​​ച്ചും​​​ ​​​ക​​​രു​​​തി​​​യും​​​ ​​​മു​​​മ്പോ​​​ട്ടു​​​ ​​​പോ​​​കു​​​ന്നു.​​​ ​​​​​​കു​​​ഞ്ഞ് ​​​സാ​​​ധാ​​​ര​​​ണ​​​ ​​​ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​രി​​​ൽ​​​നി​​​ന്നും​​​ ​​​വി​​​ഭി​​​ന്ന​​​നാ​​​യി​​​ ​​​സ്വ​​​ന്തം​​​ ​​​ആ​​​രോ​​​ഗ്യ​​​വും​​​ ​​​കു​​​ടും​​​ബ​​​വും​​​ ​​​നോ​​​ക്കാ​​​തെ​​​ ​​​ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​ഊ​​​ർ​​​ജ്ജം​​​ ​​​ക​​​ണ്ടെ​​​ത്തു​​​ന്നു.​​​ ​​​ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യെ​​​ ​​​ഭ​​​ക്ഷ​​​ണം​​​ ​​​ക​​​ഴി​​​പ്പി​​​ക്കാ​​​നും​​​ ​​​വി​​​ശ്ര​​​മി​​​പ്പി​​​ക്കാ​​​നും​​​ ​​​ഇ​​​ന്നും​​​ ​​​ഞാ​​​ൻ​​​ ​​​ന​​​ന്നേ​​​ ​​​പാ​​​ടു​​​പെ​​​ടു​​​ന്നു​​​ണ്ട്.​​​ ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​അ​​​ത് ​​​എ​​​ന്നെ​​​ ​​​കു​​​ഴ​​​യ്ക്കാ​​​റു​​​ണ്ട്.​​​ ​​​ഏ​​​തു​​​ ​​​പു​​​രു​​​ഷ​​​നി​​​ലും​​​ ​​​ഒ​​​രു​​​ ​​​മ​​​ക​​​ൻ​​​ ​​​ഒ​​​ളി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നെ​​​ന്നു​​​ ​​​ഞാ​​​ൻ​​​ ​​​വി​​​ശ്വ​​​സി​​​ക്കു​​​ന്നു.​​​ ​​​ഒ​​​ര​​​മ്മ​​​യു​​​ടെ​​​ ​​​സ്നേ​​​ഹ​​​ ​​​വാ​​​ത്സ​​​ല്യ​​​ ​​​അ​​​ധി​​​കാ​​​ര​​​ത്തോ​​​ടെ​​​ ​​​ഞാ​​​നെ​​​ന്റെ​​​ ​​​ഭ​​​ർ​​​ത്താ​​​വി​​​നെ​​​ ​​​ക്ഷ​​​മ​​​യോ​​​ടെ​​​ ​​​മ​​​രു​​​ന്നും​​​ ​​​ഭ​​​ക്ഷ​​​ണ​​​വും​​​ ​​​പാ​​​നി​​​യ​​​ങ്ങ​​​ളും​​​ ​​​ക​​​ഴി​​​പ്പി​​​ക്കു​​​ന്നു.​​​ ​​​അ​​​തി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​പ​​​ല​​​ ​​​സൂ​​​ത്ര​​​ങ്ങ​​​ളും​​​ ​​​പ്ര​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​പ​​​ക്ഷേ​​​ ​​​ഭാ​​​ര്യ​​​യേ​​​ക്കാ​​​ളും​​​ ​​​മ​​​ക്ക​​​ളേ​​​ക്കാ​​​ളും​​​ ​​​പൊ​​​തു​​​ജ​​​ന​​​ത്തെ​​​ ​​​സ്നേ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ ​​​ചി​​​ന്ത​​​യും​​​ ​​​എ​​​ന്നെ​​​ ​​​അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു​​​ത്താ​​​റു​​​ണ്ട്.​​​ ​​​ദൈ​​​വ​​​ത്തി​​​ൽ​​​ ​​​ആ​​​ശ്ര​​​യ​​​വും​​​ ​​​നാ​​​ട്ടു​​​കാ​​​രി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​കി​​​ട്ടു​​​ന്ന​​​ ​​​സ്നേ​​​ഹോ​​​ഷ്‌​​​മ​​​ള​​​ത​​​യു​​​മാ​​​ണ് ​​​ആ​​​ശ്വാ​​​സം​​​ ​​​പ​​​ക​​​രു​​​ന്ന​​​ത്.​​​ ​​​കു​​​ഞ്ഞി​​​നോ​​​ട് ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​ഞാ​​​ൻ​​​ ​​​ക​​​ല​​​ശ​​​ൽ​​​ ​​​കൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​പ​​​ല​​​തും​​​ ​​​കു​​​ഞ്ഞി​​​ന്റെ​​​ ​​​ആ​​​രോ​​​ഗ്യ​​​ത്തെ,​​​ ​​​ദൈ​​​വാ​​​ശ്ര​​​യ​​​ത്തെ​​​ ​​​ക​​​രു​​​തി​​​ ​​​വേ​​​റെ​​​ ​​​ചി​​​ല​​​ത് ​​​എ​​​നി​​​ക്ക് ​​​സ​​​മ​​​യ​​​വും​​​ ​​​സാ​​​മി​​​പ്യ​​​വും​​​ ​​​ത​​​രാ​​​ത്ത​​​തി​​​ലു​​​ള്ള​​​ ​​​​​​പ​​​രി​​​ഭ​​​വം.​​​ ​​​പ​​​ക്ഷേ​​​ ​​​ത​​​ന്റെ​​​ ​​​ക്ഷ​​​മ​​​യും​​​ ​​​സൗ​​​മ്യ​​​ത​​​യും​​​ ​​​കൊ​​​ണ്ട് ​​​എ​​​ന്നെ​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​കീ​​​ഴ​​​ട​​​ക്കി.​​​ ​​​പി​​​ണ​​​ക്ക​​​ത്തി​​​ന് ​​​മ​​​ണി​​​ക്കൂ​​​റു​​​ക​​​ളു​​​ടെ​​​ ​​​ദൈ​​​ർ​​​ഘ്യ​​​മേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു.​​​ ​​​എ​​​നി​​​ക്ക് ​​​പി​​​ണ​​​ങ്ങി​​​യി​​​രി​​​ക്കു​​​വാ​​​ൻ​​​ ​​​പ​​​റ്റി​​​ല്ല.​​​ ​​​അ​​​തി​​​ന് ​​​ഞാ​​​ൻ​​​ ​​​കു​​​ഞ്ഞി​​​ന്റെ​​​ ​​​ന​​​ന്മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ​​​ചി​​​ന്തി​​​ച്ചു.​​​ ​​​ദൈ​​​വ​​​ക​​​ല്പ​​​ന​​​ ​​​ഓ​​​ർ​​​ത്തു​​​ ​​​ത​​​മ്മി​​​ൽ​​​ ​​​സ്നേ​​​ഹി​​​ക്ക​​​ണം.​​​ ​​​ക്ഷ​​​മി​​​ക്ക​​​ണം.​​​ ​​​ഭാ​​​ര്യ​​​യും​​​ ​​​ഭ​​​ർ​​​ത്താ​​​വും​​​ ​​​ഒ​​​ന്ന്.​​​ ​​​എ​​​ന്നെ​​​ ​​​സ്നേ​​​ഹി​​​ക്കാ​​​ൻ​​​ ​​​എ​​​ന്റെ​​​ ​​​ക​​​ല്പ​​​ന​​​ ​​​പ്ര​​​മാ​​​ണി​​​ക്കും​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ.​​​ ​​​കു​​​ഞ്ഞി​​​ന് ​​​സ്വ​​​യ​​​മേ​​​യു​​​ള്ള​​​ ​​​ക്ഷ​​​മ​​​യു​​​ടെ​​​ ​​​ഭാ​​​വ​​​ത്തെ​​​ ​​​ഞാ​​​ൻ​​​ ​​​ദൈ​​​വ​​​ത്തോ​​​ട് ​​​കു​​​ത്തി​​​യി​​​രു​​​ന്ന് ​​​ചോ​​​ദി​​​ച്ചു​​​വാ​​​ങ്ങി​​​​ച്ചു.​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​ ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളു​​​ടെ​​​ ​​​ന​​​ടു​​​വി​​​ൽ​​​ ​​​മ​​​നു​​​ഷ്യ​​​സ്നേ​​​ഹ​​​വും​​​ ​​​മ​​​ന​​​സ്സ​​​ലി​​​വും.​​​ ​​​ഞ​​​ങ്ങ​​​ളെ​​​ ​​​ഒ​​​ന്നി​​​പ്പി​​​ക്കു​​​ന്നു.​​​ ​​​ഒ​​​ത്തി​​​രി​​​ ​​​ഊ​​​ർ​​​ജ്ജം​​​പ​​​ക​​​ർ​​​ന്നു​​​ത​​​രു​​​ന്നു.​​​ ​​​എ​​​ത്ര​​​ ​​​പി​​​ണ​​​ക്ക​​​ത്തി​​​ലും​​​ ​​​ഒ​​​രാ​​​ളു​​​ടെ​​​ ​​​വേ​​​ദ​​​ന​​​യി​​​ൽ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​പ​​​ര​​​സ്പ​​​ര​​​പൂ​​​ര​​​ക​​​ങ്ങ​​​ളാ​​​യി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.​​​ ​​​അ​​​പ​​​ര​​​ന്റെ​​​ ​​​ആ​​​ശ്വാ​​​സ​​​ത്തി​​​ൽ​​​ ​​​സ​​​ന്തോ​​​ഷി​​​ച്ചു.​​​ ​​​സ്നേ​​​ഹം​​​ ​​​മ​​​നു​​​ഷ്യ​​​ത്വം​​​ ​​​മ​​​ന​​​സ്സ​​​ലി​​​വ് ​​​ഇ​​​താ​​​ണ് ​​​ജീ​​​വി​​​ത​​​ത്തി​​​ന്റെ​​​ ​​​ഊ​​​ർ​​​ജ്ജം.​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​വെ​​​ളി​​​ച്ചം.​​​ ​​​ആ​​​ ​​​വെ​​​ളി​​​ച്ചം​​​ ​​​ഞ​​​ങ്ങ​​​ളെ​​​ ​​​എ​​​ന്നും​​​ ​​​വ​​​ഴി​​​ന​​​ട​​​ത്തും. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​ ​​​എ​​​ന്ന​​​ ​​​വ്യ​​​ക്തി​​​ ​​​അ​​​ർ​​​ഹി​​​ക്കാ​​​ത്ത​​​ ​​​ഒ​​​ത്തി​​​രി​​​ ​​​നൊ​​​മ്പ​​​ര​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്നു.​​​ ​​​ഒ​​​പ്പം​​​ ​​​എ​​​നി​​​ക്കും​​​ ​​​ഒ​​​രു​​​പാ​​​ട് ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​സ​​​ത്യ​​​ത്തി​​​ന്റെ​​​ ​​​കൂ​​​ര​​​മ്പു​​​ക​​​ൾ​​​ ​​​ഞ​​​ങ്ങ​​​ളെ​​​ ​​​ര​​​ണ്ടു​​​പേ​​​രെ​​​യും​​​ ​​​ത​​​റ​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​ഒ​​​ര​​​ക്ഷ​​​ര​​​വും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ഉ​​​രി​​​യാ​​​ടാ​​​തെ​​​ ​​​ഒ​​​ന്നി​​​ച്ചു​​​ ​​​സ​​​ഹി​​​ച്ച​​​ ​​​നി​​​മി​​​ഷ​​​ങ്ങ​​​ൾ.​​​ ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ൾ​​​ ​​​നൊ​​​മ്പ​​​ര​​​ങ്ങ​​​ൾ​​​ ​​​പ​​​ങ്കി​​​ട്ടു.​​​ ​​​ത്യാ​​​ഗ​​​ത്തി​​​ന്റെ​​​യും​​​ ​​​സ്വ​​​യം​​​ ​​​സ്ഥാ​​​ന​​​മൊ​​​ഴി​​​യ​​​ലി​​​ന്റെ​​​ ​​​അ​​​നേ​​​ക​​​ ​​​മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ ​​​കു​​​ഞ്ഞി​​​ന്റെ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​ഒ​​​ര​​​ക്ഷ​​​ര​​​വും​​​ ​​​മി​​​ണ്ടി​​​യി​​​ട്ടി​​​ല്ല.​​​ ​​​ഒ​​​രു​​​ ​​​ഭാ​​​വ​​​വ്യ​​​ത്യാ​​​സ​​​വും​​​ ​​​വീ​​​ട്ടി​​​ൽ​​ ​​​കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​വി​​​ധി​​​യെ​​​ ​​​സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​ ​​​ഏ​​​റ്റു​​​വാ​​​ങ്ങി.

Leave a Reply

Your email address will not be published.

ummen-chandi-contrivercy-desabhimani Previous post ഞാൻ ഇന്ന് ലജ്ജിക്കുന്നു, ക്ഷമിക്കുക’: സോളർ വിവാദത്തിൽ മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് മുൻ ദേശാഭിമാനി എഡിറ്റർ
died-ummen-chandi sister Next post ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു