ummen-chandy-vilapa yathra

കോട്ടയത്തെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപ യാത്രയെ തുടർന്ന്  കോട്ടയത്തെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

പുതുപ്പള്ളിയിൽ  20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ 


1. തെങ്ങണയിൽ  നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
2. തെങ്ങണയിൽ  നിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.
3. മണർകാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.       
4. കറുകച്ചാൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ  കൈതേപ്പാലം വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  IHRD ജംഗ്ഷനിൽ എത്തി  മണർകാട് പോകുക.
5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി  IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
6. കഞ്ഞിക്കുഴി നിന്നും കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി  IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

Leave a Reply

Your email address will not be published.

judge-train-late-food-case Previous post തീവണ്ടി വൈകി, ഭക്ഷണം ലഭിച്ചില്ല; യാത്രയ്ക്കിടെ ജഡ്ജിക്ക് അസൗകര്യം; വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി
india-british-aassam-chief-minister Next post പ്രതിപക്ഷ സഖ്യത്തിൻറെ ‘ഇന്ത്യ’എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവന; അസം മുഖ്യമന്ത്രി