
ജനത്തിരക്കിനെ ജീവിതമാക്കി മാറ്റിയ നേതാവ്; എന്നും പരിഗണന നൽകിയത് സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കെന്ന് മോഹൻലാൽ
ഉമ്മന്‍ചാണ്ടി എന്നും പ്രഥമപരിഗണന നല്‍കിയത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനും ആയിരുന്നെന്ന് നടൻ മോഹൻലാൽ. എക്കാലവും കേരളം നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹം. എപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ അനുശോചിച്ചു
എക്കാലത്തും വ്യക്തിപരമായി നല്ലൊരു അടുപ്പം അദ്ദേഹവുമായി എനിക്കുണ്ടായിരുന്നു. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ ഉമ്മൻചാണ്ടിയെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’ മോഹന്‍ലാല്‍ കുറിച്ചു.
“കേരളം കണ്ട ജനകീയനായ രാഷ്ട്രീയ നേതാക്കളില്‍ എന്നും മുന്‍പില്‍ എഴുതിച്ചേര്‍ക്കാവുന്ന പേരാണ് ഉമ്മന്‍ചാണ്ടിയുടേത്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട, ജനത്തിരക്കിനെ ജീവിതമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടി വിടപറയുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമെന്ന് പറയാതാരിക്കാനാവില്ല. ജന്മനാടായ പുതുപ്പള്ളിയിലെ ജനത തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗവാര്‍ത്ത കേട്ടത് നിറകണ്ണുകളോടെയാണ്. ഇനി ഒരിക്കലും പുതുപ്പള്ളിയിലേക്ക് തിരിച്ചുവരാത്ത ഉമ്മന്‍ചാണ്ടി, പക്ഷേ ഒരു നാടിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ഓര്‍മകളില്‍ ജീവിക്കും.” നടൻ കൂട്ടിച്ചേർത്തു.