film-award-state-pospond-cinema

നാളെ നടത്താനിരുന്ന 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. നാളെ രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അവാർഡ് പ്രഖ്യാപനം മാറ്റിവച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഈ വർഷം സിനിമകൾ വിലയിരുത്തിയത്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക, പുഴു, അപ്പൻ തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ ഉള്ളതെന്നാണ് സൂചന.

Leave a Reply

Your email address will not be published.

ummen-chandi-pinarayi-vijayajn-chief-minister Previous post കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി: അനുസ്മരിച്ച് മുഖ്യമന്ത്രി
youth-congress-kidnappiung-a lady Next post വിവാഹപ്പിറ്റേന്ന് നവവധുവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; യൂത്ത് കോൺ​ഗ്രസ് നേതാക്കൾ ഒളിവിൽ, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്