‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ

ഡൽഹി: ഇന്ത്യൻ സൈന്യത്തിലേക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കൗമാരക്കാർക്ക് നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിയാണ് ‘അഗ്നിപഥ്’. പദ്ധതി ജിഡിപിയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും മുന്നിൽ രണ്ടാഴ്ച മുന്നേ അഗ്നിപഥ് പദ്ധതിയുമായ് ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥയുടെ എല്ലാ തീരുമാനങ്ങളും സൈനിക ഉദ്യോഗസ്ഥർ അവതരിപ്പിച്ചുകഴിഞ്ഞു. നാലു വർഷത്തെ സേവനത്തിൽ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം മുപ്പതിനായിരം രൂപയോളം പ്രതിമാസ ശമ്പളമായി ലഭിക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സിനാണ് കൗമാരക്കാരായ സൈനികരുടെ കാര്യങ്ങൾ പരിപാലിക്കുക. നാലു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ ശേഷം സ്വയം വിരമിയ്ക്കൽ തേടാം. ഇങ്ങനെയുള്ളവർക്ക് മറ്റ് മേഖലകളിൽ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് ലഭ്യമാക്കും

Leave a Reply

Your email address will not be published.

Previous post സ്വപ്‍നക്കെതിരായ പരാതി; കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തി
Next post സംഘർഷം തുടരുന്നു