young-man-murder-police-case-crime

കൊല്ലത്ത് 21കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനെയും അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു

കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ 21കാരനായ ആദർശിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ആദർശിന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനുളളിലെ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. യുവാവിൻ്റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്.ഇന്നലെ മദ്യപിച്ച് അടുത്ത വീട്ടിൽ പോയി ബഹളമുണ്ടാക്കിയ ആദർശിനെ വീട്ടുകാരാണ് തിരിച്ച് വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാരോടും ആദർശ് കയർത്തിരുന്നു.

Leave a Reply

Your email address will not be published.

muraleedharan-udf-mp-cpm-kerala-fraction Previous post കേരളത്തിലെ സിപിഎം ഒരു പ്രത്യേക ജീവി; അതുവച്ച് ഇന്ത്യയിലെ അവസ്ഥ അളക്കരുതെന്ന് കെ. മുരളീധരൻ എംപി
sea-car-drawn-kollam-paravoor Next post ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു