km.basheer-sreeram-vengitta-raman-accident-case

നരഹത്യാക്കുറ്റം നിലനിൽക്കില്ല; കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സുപ്രിംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകി ശ്രീറാം വെങ്കിട്ടരാമന്‍. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്നും, ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പ് അുസരിച്ച് നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്.മാധ്യമ റിപ്പോര്‍ട്ടുകളാണ് കേസെടുക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. 2019-ലായിരുന്ന ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം ബഷീർ മരിച്ചത്. അപകടത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശ്രീറാം തന്റെ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.

film-malayalam-Hfvfkdmd-aju-varghese Previous post ഫീനിക്സ്<br>ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
vandhe-bharath-train-stop-in-thirur-supreme-court Next post വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി; ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തുമെന്ന് സുപ്രീം കോടതി