seetha-raam-yachoori-one-civil-code

ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാൻ; നിലപാട് പറയേണ്ടത് കോൺഗ്രസെന്ന് സീതാറാം യെച്ചൂരി

ഏക സവിൽ കോഡ് രാജ്യത്ത് ഭിന്നത ഉണ്ടാക്കാനാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളിൽ  പരിഷ്‌കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് ആവണം പരിഷ്‌കരണം. ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാൻ ആണ്. ഒരുമിച്ച് അതിനെ എതിർക്കുമ്പോൾ, നിലപാട് പറയേണ്ടത് കോൺഗ്രസാണെന്നും യെച്ചൂരി പറഞ്ഞു. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം, സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ കോഴിക്കോട് സ്വപ്നനഗരയിലെ ട്രേഡ് സെൻററിൽ വൈകീട്ട് നാല് മണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

k.sudhakaran-silver-line-yellow-stone Previous post സില്‍വര്‍ലൈന്‍ പദ്ധതിഃ മുഖ്യമന്ത്രി സമാധാനം പറഞ്ഞേ തീരുവെന്ന് കെ. സുധാകരന്‍
ksrtc-biju-prabhakar-workers-ministe Next post കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ച് ബിജു പ്രഭാകർ