Kerala_Water_Authority-bill

കണക്ഷന്‍ വിച്ഛേദിക്കൽ ഒഴിവാക്കാൻ വാട്ടര്‍ ബില്‍ യഥാസമയം അടയ്ക്കുക,

വാട്ടര്‍ ചാര്‍ജ് വര്‍ധനയ്ക്കു ശേഷം, ചില ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും യഥാസമയം ബില്‍ അടയ്ക്കാതെ കുടിശിക വരുത്തുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കപ്പെടുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ, കുടിശികയ്ക്കു പുറമെ പിഴ കൂടി അടച്ചാല്‍ മാത്രമേ കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയൂ. ബില്‍ തുക അടയ്ക്കാതിരുന്നാൽ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. ഇങ്ങനെ സംഭവിച്ചാൽ കുടിവെള്ള പദ്ധതി പ്രവർത്തനം നിലച്ചു പോവുകയും പദ്ധതിക്കായി ചെലവഴിച്ച വൻതുക പാഴാവുകയും ചെയ്യും. പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍നിന്നു തന്നെ വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുമുണ്ട്. അതിനാൽ വാട്ടര്‍ ബില്‍ യഥാസമയം അടച്ച് കണക്ഷന്‍ വിച്ഛേദിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published.

award-malayalam-vayalar-ramavarma Previous post വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപി
chandrayaan3-lander-moon-space Next post ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചു: ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്