shakkeela-malayalam-moovie-artist

ഡോക്ടർ മോശമായി പെരുമാറി; ഷക്കീല

മലയാള സിനിമകളിലെ മാദക താരമായി ഒരുകാലത്ത് അറിയപ്പെട്ട നടിയാണ് ഷക്കീല. സിനിമാ ലോകത്ത് ഷക്കീല എന്ന പേര് അന്നും ഇന്നും പ്രശസ്തമാണ്. സൂപ്പർ താരങ്ങളുടെ സിനിമകളേക്കാളും ഷക്കീല ചിത്രങ്ങൾ തിയറ്ററിൽ നിറഞ്ഞോടിയ കാലമായിരുന്നു അത്.  നഷ്ടം വന്ന നിർമാതാക്കൾക്ക് പിടിച്ച് നിൽക്കാൻ ഷക്കീല സിനിമകളിലൂടെ കഴിഞ്ഞു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഷക്കീല തരംഗം അവസാനിച്ചു. ഇത്തരം സിനിമകളുടെ നിർമാണത്തിന് തടസ്സങ്ങൾ നേരിടുകയും ഇതിനിടെ ഷക്കീല മലയാള സിനിമാ രംഗം വിടുകയും ചെയ്തു. 

തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഷക്കീല അഭിനയിച്ചു. ഷക്കീലയുടെ പഴയ പ്രതിച്ഛായയിൽ നിന്നും ഒരുപാട് മാറ്റം ഇന്ന് വന്നിട്ടുണ്ട്. തമിഴ് ജനതയ്ക്ക് ഇന്ന് പ്രിയപ്പെട്ടവളാണ് ഷക്കീല. നിരവധി ഷോകളിൽ ഷക്കീല അതിഥിയായും അവതാരകയായും എത്തുന്നുണ്ട്.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് ഷക്കീല തുറന്ന് പറഞ്ഞത്.
ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് എനിക്ക് മനസ്സിലായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച് മറുവശത്തിരിക്കുന്ന ഡോക്ടർ എനിക്കരികിലേക്ക് വന്നു.

പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു. വെറുതെ അടിച്ചതല്ല. നന്നായി അടിച്ചു. ഇന്ന് അതിനുള്ള ശക്തിയുണ്ടോ എന്ന് എനിക്കറിയില്ല. താൻ അടിക്കുന്ന ശബ്ദം കേട്ട് നഴ്‌സ് ഓടി വരികയും തന്നെ പിടിച്ച് മാറ്റുകയും ചെയ്‌തെന്നും ഷക്കീല ഓർത്തു.

Leave a Reply

Your email address will not be published.

kseb-elecrisity-board-tender Previous post അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റര്‍‍ റീഡിംഗ് സംബന്ധിച്ചുള്ള അറിയിപ്പ്
award-malayalam-vayalar-ramavarma Next post വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപി