kseb-elecrisity-board-tender

അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റര്‍‍ റീഡിംഗ് സംബന്ധിച്ചുള്ള അറിയിപ്പ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ 111 വ്യവസ്ഥ പ്രകാരം ബില്ലിംഗ് കാലയളവുകള്‍‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണമെന്നും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്കര്‍‍ഷിച്ചിട്ടുണ്ട്.

ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൌകര്യം ഇപ്പോള്‍തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍‍കൂറായി അടക്കുന്നതിനുമുള്ള സൌകര്യങ്ങളും‍ ലഭ്യമാണ്.
കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാന്‍ സൌകര്യപ്രദമായ രീതിയില്‍ മീറ്ററുകള്‍‍ സ്ഥാപിക്കേണ്ടതാണ്.

യഥാസമയം മീറ്റര്‍‍ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍‍പ്പടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യര്‍ത്ഥിച്ചു.

ചീഫ് പേഴ്സണല്‍ ഓഫീസര്‍ ഇന്‍‍ ചാര്‍‍ജ്ജ് ഓഫ് പബ്ലിക് റിലേഷന്‍‍സ് ഓഫീസര്‍

Leave a Reply

Your email address will not be published.

university-grand-commission-kerala Previous post ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലനം നൽകാൻ യു.ജി.സി
shakkeela-malayalam-moovie-artist Next post ഡോക്ടർ മോശമായി പെരുമാറി; ഷക്കീല