pannyan-raveendran-cpi-cpm-ldf

ഏകീകൃത സിവിൽ കോഡ്: സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ താൻ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികൾ ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഎം സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിൽ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. സിപിഐ പ്രതിനിധിയായി ഇകെ വിജയൻ സെമിനാറിൽ പങ്കെടുക്കും. കേരളത്തിൽ എല്ലാവരും ഒരുമിച്ചുള്ള പരിപാടികൾ എളുപ്പമല്ലെന്നും എന്നാൽ എല്ലാവർക്കും ഒരേ നിലപാടാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Suresh-gopi-malayalam-cinema-stardum Previous post ഫ പുല്ലേ, ഭയമാണോടാ, എന്ന് സുരേഷ്‌ഗോപി
dead-vimala-rani-ancy-malayali Next post മലയാളി വിദ്യാർഥിനി കോയമ്പത്തൂരിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ