
തൊപ്പിയെ വീണ്ടും പൊക്കി: യൂട്യൂബിലൂടെ അവഹേളിച്ചുവെന്ന് പരാതി
കണ്ണൂര്‍ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ പോലീസ് വീണ്ടും അറസ്റ്റു ചെയ്തു. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. തൊപ്പി നിഹാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. കമ്പി വേലികള്‍ നിര്‍മ്മുക്കുന്ന പണിക്കാരനായ സജി പരസ്യ ബോര്‍ഡുകളും സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങളെടുത്ത്, അതിനൊപ്പം അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബിലൂടെ കാണിച്ചുവെന്നായിരുന്നു പരാതി. തൊപ്പിയുടെ നാട്ടിലാണ് സജിയുടെ ജോലിചെയ്യുന്നത്. യൂട്യൂബ് വിഡിയോയില്‍ സജി സേവ്യറുടെ നമ്പറും നല്‍കിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ സജിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് സജി സേവ്യര്‍ ശ്രീകണ്ഠാപുരം പോലീസില്‍ പരാതി നല്‍കിയത്. ഐടി ആക്റ്റിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിഹാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി പൊലീസ് കഴിഞ്ഞ മാസം വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് നിഹാദിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. പൊതുജനമധ്യത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമായിരുന്നു വളാഞ്ചേരി പൊലീസ് നിഹാദിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. ഇയാളുടെ രണ്ട് ഫോണുകളും താമസസ്ഥലത്തു നിന്ന് കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.
വളാഞ്ചേരിയിലെ ജെന്റ്‌സ് ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിപാടിക്കിടെ തൊപ്പി പാടിയ പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി ട്രോമാ കെയര്‍ വൊളന്റിയര്‍ സൈഫുദ്ദീന്‍ പാടമാണ് പരാതി നല്‍കിയത്. കട ഉദ്ഘാടനം ചെയ്യാനെത്തിയ തൊപ്പിയെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി കൗമാരക്കാരാണ് എത്തിയത്. തൊപ്പിയുടെ പാട്ടും ആള്‍ക്കൂട്ടവും സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.അതേസമയം അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കണ്ണൂരിലും തൊപ്പിക്കെതിരെ കേസെടുത്തിരുന്നെങ്കിലും ആ കേസിലും ജാമ്യം ലഭിച്ചിരുന്നു.