cinema-theatre-food-products-

സിനിമാ തീയേറ്ററുകളില്‍ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കും’; കെ.എന്‍ ബാലഗോപാല്‍

സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.

നേരത്തെ 18 ശതമാനം ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുന്നതോടെ പുറത്ത് ഭക്ഷണം കഴിക്കുമ്ബോള്‍ കൊടുക്കുന്ന അതേ ജിഎസ്‌ടി നല്‍കിയാല്‍ മതി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്. മൂന്ന് ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ രണ്ടെണ്ണം സ്ഥാപിക്കാനാണ് അനുമതി.

Leave a Reply

Your email address will not be published.

m-sivasankar-life-mission-case Previous post ലൈഫ് മിഷൻ കോഴ: ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
liberty-tv-radio-court-married-divorce-wife-dog Next post വിവാഹമോചനം നേടി; ഭാര്യയ്ക്കും അവരുടെ വളര്‍ത്തുനായകളുടെ പരിപാലനത്തിനുമായി പണം നല്‍കാന്‍ ഉത്തരവിട്ട് കോടതി