cpi-ani-raja-cpm-bjp-nationalism

മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ് കലാപമെന്ന പരാമര്‍ശം; ആനിരാജക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച  സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ്  കലാപം എന്ന് ആരോപിച്ചതിനാണ് കേസ്. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തിൽ പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിനെതിരെയും കേസുണ്ട്. ഇംഫാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആനി രാജയക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തു. രാജ്യദ്രോഹക്കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.

കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന്   ആനിരാജ പ്രതികരിച്ചു. നിയമ പോരാട്ടം നടത്തും. കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ ഹിഡൻ അജണ്ട മണിപ്പൂരിൽ നടപ്പിലാക്കപ്പെടുന്നു. കലാപം തടയുന്നതിൽ സർക്കാർ പരാജയമെന്നുo ആനി രാജ പറഞ്ഞു.

Leave a Reply

Your email address will not be published.

murder-17years-death-attack Previous post രമാദേവി കൊലക്കേസ്; 17 വർഷത്തിന് ശേഷം ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
m-sivasankar-life-mission-case Next post ലൈഫ് മിഷൻ കോഴ: ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും