
അജിത്ത് ഒരു ഫ്രോഡ്, വാങ്ങിയ പണം തിരികെ തന്നില്ല: നടനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ്
നടൻ അജിത്ത് ഫ്രോഡ് ആണെന്നും, വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ പണം ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും നിർമാതാവ് മാണിക്കം നാരായണൻ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ നിർമ്മാതാവ് ഉന്നയിച്ചത്. ഇതിന് മുമ്പും നടനെതിരെ ഇയാൾ രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്. ‘വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെ മലേഷ്യയിലേക്ക് അവധിക്ക് അയക്കാനായി അജിത് തന്നിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. തന്നോടൊപ്പം സിനിമ ചെയ്യാമെന്നും, അതിൽ ഈ പണം അഡ്ജസ്റ്റ് ചെയ്യാമെന്നുമായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ ഇതുവരെ ആ സിനിമ ചെയ്യുകയോ, വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല. ഇത്രയും വർഷത്തിനിടെ ഞാൻ അജിത്തിനെപ്പറ്റിയോ, ഈ കാര്യത്തെ കുറിച്ചോ എവിടേയും സംസാരിച്ചിട്ടില്ല. അവൻ സ്വയം മാന്യനാണെന്ന് വിളിക്കുന്നു, പക്ഷെ സത്യത്തിൽ അങ്ങനെയല്ല”-നാരായണൻ വ്യക്തമാക്കി.അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയുമായി വളരെ നല്ല സൗഹൃദമുണ്ടായിരുന്നു. അവർ വളരെ നല്ല വ്യക്തിയാണ്. അജിത്തിന് നല്ലൊരു കുടുംബമുണ്ട്, 50 കോടിയിലധികം എല്ലാ ചിത്രത്തിൽ നിന്നും ലഭിക്കുന്നുമുണ്ട്. പിന്നെ എന്തിനാണ് ആളുകളെ വഞ്ചിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എ.എം.രത്നത്തെപ്പോലുള്ള നിർമ്മാതാക്കൾക്ക് അജിത്ത് സിനിമകൾ നിർമിച്ച് ധാരാളം പണം നഷ്ടം വന്നിട്ടുണ്ട്. എന്നാൽ നടൻ അവരെ ഒരിക്കലും സഹായിട്ടില്ലെന്നും നിർമാതാവ് പറഞ്ഞു