
കോഴിക്കോട് അയൽവാസിയുടെ കുളിമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് അയൽവാസിയുടെ വീടിനു പുറത്തുള്ള കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയും വളയം നിറവുമ്മൽ സ്വദേശിനിയുമായ അശ്വതി (25)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർതൃവീടിനോട് ചേർന്നുള്ള വീട്ടുവളപ്പിലാണ് കുളിമുറി.രാവിലെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് അയൽവാസിയായ അധ്യാപകൻ നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പൊലീസ് എത്തി തുടർനടപടികൾ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അശ്വതിക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്.