father-ugin-perera-fisherman-attack-ministers-case

ഫാ. യൂജിൻ പെരേരക്കെതിരെ കേസ്സെടുത്തു

മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് കേസെടുത്തത്. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേർക്കായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടിയെയും ആന്റണി രാജുവിനെയും ജി ആർ. അനിലിനെയും മത്സ്യത്തൊഴിലാളികൾ തടഞ്ഞു. പുലർച്ചെ നാലുമണിക്ക് അപകടമുണ്ടായിട്ടും കോസ്റ്റൽ പോലീസിന്റെ ഭാഗത്തുനിന്നടക്കം രക്ഷാപ്രവർത്തനത്തിനെത്തുന്നതിലുണ്ടായ അലംഭാവം ചൂണ്ടിക്കാണിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാർ വാഹനത്തിൽനിന്ന് ഇറങ്ങിയ ഉടനെത്തന്നെ മത്സ്യത്തൊഴിലാളികൾ ഇവരെ തടഞ്ഞുവെച്ച് പ്രതിഷേധമാരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മന്ത്രിമാരെ അറിയിക്കുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തു. പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള ഒരു വിധത്തിലുള്ള മുൻകരുതലും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published.

child-abuse-attack-sisukshema=samithi Previous post കൊല്ലത്ത് കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം: കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു
hiv-test-labs-closed-hospitals-spred-the-hiv-casess Next post കേരളത്തിലെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി; രോഗം കൂടുതൽ പേരിലേക്ക് പടരാൻ ഇത്‌ ഇടയാക്കുമെന്ന് സംഘടനകൾ