march-press-club-anwar-radhakrishnan

മാധ്യമ ബന്ദ് നടത്തണം, സി. ദിവാകരന്‍

ഒരുദിവസം എല്ലാ മാധ്യമങ്ങളും നിശ്ചലമാക്കി പ്രതിഷേധിക്കണം, ജനാധിപത്യത്തിന്റെ നാലാം തൂണ് അടിച്ചു തകര്‍ക്കാനുള്ള ശ്രമം

പി.വി. അന്‍വറിന്റെയും സൈബര്‍ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലെത്തിക്കുന്ന, സര്‍ക്കാരിന്റെ നടപടികളില്‍ പാകപ്പിഴയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്ന, സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാണിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. മാര്‍ച്ച് സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയമുണ്ട്. അവര്‍ക്കറിയാം ഈ കാര്യം എങ്ങനെ നേരിടണമെന്ന്.
അതുകൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കുതിര കയറാന്‍ ആരും ശ്രമിക്കരുത്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള ഇടമാണ് കേരളം. അസാധാരണമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ മേല്‍ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കുന്നതു വരെ ഈ സമരം തുടരണം. ഇി അവരെ ബുദ്ധി മുട്ടിക്കരുത്. അവര്‍ ക്രിമിനല്‍സല്ല, കള്ളക്കടത്തുകാരല്ല, വ്യാജം ഉണ്ടാക്കുന്നവരല്ല. അവരെ എന്തുകൊണ്ടാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിനോട് പറയുകയാണ്, ഇത് നിര്‍ത്തണം. അണ്‍ സിവിലൈസ്ഡ് ആയിട്ടുള്ള നടപടിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ് അടിച്ചു തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതില്‍ പാര്‍ട്ടിഭേദമില്ല. ഡി.ജി.പിയുടെ മുമ്പിലേക്ക് സമരം ചെയ്യണം. 14 ജില്ലകളിലും സമരം ചെയ്യണം. സംസ്ഥാനത്ത് മാധ്യമ ബന്ദ് നടത്തണം. ഒരു ദിവസം എല്ലാ മാധ്യമങ്ങളും നിശ്ചലമാകണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവ് വി.വി. രാജേഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന വൈസ്പ്രസിഡന്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജെ. അജിത് കുമാര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.എന്‍. സാനു എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രസ്‌ക്ലബ്ബിന്റെ നടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വൈ.എം.സി.എ റോഡ് വഴി സെക്രട്ടേറിയറ്റ് സമരഗേറ്റില്‍ അവസാനിച്ചു. മാര്‍ച്ചില്‍ നിരവധി പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

iti-education-kerala-job-oriented Previous post ഐ ടി ഐ പ്രവേശനം :അപേക്ഷകൾ ജൂലായ്‌ 15വരെ മാത്രം
shajanscaria-marunadan-malayali-online-news Next post മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു