mazha-flood-land-slide-dam-rescue

ഉത്തരേന്ത്യയിൽ ശക്തമായ മഴ: അമ്പതിലേറെ മലയാളികൾ കുടുങ്ങി

വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി

ഹിമാചൽ പ്രദേശിൽ അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. കൊച്ചിയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളടക്കം അമ്പതിലേറെ മലയാളികൾ പലസ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണെന്നും ഗതാഗതം പുനസ്ഥാപിച്ചാൽ ഡൽഹിയിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പത്തൊൻപത് പേരെങ്കിലും മരണമടഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ഹിമാചൽ പ്രദേശിൽ തുടർച്ചയായ മഴയെത്തുടർന്ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമൊക്കെയുണ്ടായി. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ മണാലി, കുളു അടക്കമുള്ളയിടങ്ങളിൽ വെള്ളപ്പൊക്കമാണ്. വാഹനങ്ങളും കെട്ടിടങ്ങളുമൊക്കെ ഒലിച്ചുപോയി. ഇതിന്റെയൊക്കെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 
കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ഡൽഹിയിൽ പെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു.

Leave a Reply

Your email address will not be published.

sculpture-silpi-art-kerala-fish lady Previous post സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യ കന്യകയുടെ പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്‍പി ജോണ്‍സിന്റെ വായ്പ തിരിച്ചടച്ച് സുരേഷ് ഗോപി
foreign-liquor-karnataka-sarkar Next post മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ: ബാർ ഉടമകൾക്ക് നീരസം