
ജവാൻ: മാസായി ഷാരൂഖ്പ്രി; വ്യൂ എത്തി
കൂടെ നയൻസും വിജയ് സേതുപതിയും
ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ജവാൻ’. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നുണ്ട്. ഇപ്പോഴിതാ 2.12 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രിവ്യു അണിയറക്കാർ പങ്കുവച്ചിരിക്കുകയാണ്.

ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസ് ചെയ്യുക. പ്രിവ്യൂവിൽ പല വേഷത്തിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയ് സേതുപതിക്കും, നയൻതാരയ്ക്കും ചിത്രത്തിൽ പ്രധാന വേഷമാണ്. അതിനൊപ്പം ദീപിക പാദുകോണും ഉണ്ട്. ആക്ഷൻ മൂഡിലാണ് പ്രിവ്യൂ വന്നിരിക്കുന്നത്.

നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഖാൻ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോർട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയൻതാരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ഗൌരി ഖാൻ ആണ് നിർമ്മാണം.
