license-kerala-new-smart-card-road safety

പഴഞ്ചൻ ലൈസൻസ് സ്മാർട്ടാക്കാം; ഈടാക്കുന്നത് തുച്ഛമായ തുക

സമയ പരിധി കഴിഞ്ഞാൽ അഞ്ചിരട്ടിയോളം

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേയ്ക്ക് മാറ്റാൻ തീരുമാനമായിരുന്നു. പഴഞ്ചൻ പ്‌ളാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിലധികം സുരക്ഷാ ഫീച്ചറുകളുള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസാണ് നിലവിൽ ലഭ്യമാകുന്നത്. പരിവാഹൻ വെബ്‌സൈറ്റിലൂടെ കുറഞ്ഞ നിരക്കിൽ സ്മാർട്ട് ലൈസൻസ് സ്വന്തമാക്കാവുന്നതാണ്. 200 രൂപയും ഒപ്പം തപാൽ ചാർജുമാണ് ഇതിനായി ചിലവാക്കേണ്ടത്.

  • ആദ്യമായി പരിവാഹൻ വെബ്‌സൈറ്റ് ?https://sarathi.parivahan.gov.in/sarathiservice/stateSelection.do സന്ദർശിക്കേണ്ടതാണ്.
  • ഡ്രൈവിംഗ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക
  • സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ നിന്ന് കേരളം തിരഞ്ഞെടുക്കുക
  • ഡ്രൈവിംഗ് ലൈസൻസി റീപ്‌ളേസ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക

നടപടിക്രമം പൂർത്തിയാക്കാനായി നിലവിലെ ഡ്രൈവിംഗ് ലൈസൻസിന്റെ സെൽഫ് അറ്റസ്റ്റഡ് പിഡിഎഫ് കൂടെ കരുതുക. നടപടിക്രമം പൂർത്തിയാക്കിയാൽ സീരിയൽ നമ്പർ, യു വി എംബ്‌ളം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ ആർ കോഡ് എന്നീ സംവിധാനങ്ങൾ അടങ്ങിയ പിവിസി പെറ്റ്-ജി കാർഡ് ലൈസൻസ് സ്വന്തമാക്കാം. 2023 ഏപ്രിൽ മാസം ആരംഭിച്ച സ്മാർട്ട് കാർഡ് പദ്ധതിയ്ക്കായി അപേക്ഷിക്കാൻ ഒരു വർഷം വരെയാണ് നിലവിലെ തുക ഈടാക്കുന്നത്. സമയപരിധി കഴിഞ്ഞാൽ 1200 രൂപയും ഒപ്പം തപാൽ ചാർജും നൽകേണ്ടി വരും.

Leave a Reply

Your email address will not be published.

children-abuse-baby-crime=police-fir Previous post ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞു
mass-sharukh-khan-jawan-military-hindi-thamil Next post ജവാൻ: മാസായി ഷാരൂഖ്പ്രി; വ്യൂ എത്തി