well-accident-trivandrum-rescue

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ദുഷ്കരം

തിരുവനന്തപുരം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. അഞ്ച് തൊഴിലാളികളാണ് കിണർ പണിക്കായി എത്തിയിരുന്നത്.40 അടിയോളം താഴ്ചയിലാണ് മഹാരാജൻ കുടുങ്ങിക്കിടക്കുന്നത്. ദേഹത്ത് മണ്ണ് വീണ് കിടക്കുന്നത് കൊണ്ട് രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വീണ്ടും മണ്ണ് ഇടിയുന്നത് കൊണ്ട് മണ്ണു മാന്തി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടത്താനാകില്ലെന്ന് അധികൃതർ അറിയിച്ചു. 80 അടിയോളം ആഴമുള്ള കിണറ്റിൽ 4 യൂണിറ്റ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published.

k-surendran-is-bjp-candidate-in-pathnamthitta Previous post സംസ്ഥാന സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ
urine-dalith-face-bjp-leader Next post ബിജെപി പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവം; കുറ്റക്കാരനെ വെറുതേ വിടണമെന്ന് ഇരയാക്കപ്പെട്ട ആദിവാസി യുവാവ്