Rahul-Gandhi-Members-gujarath-case

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് കോടതി, അയോഗ്യത തുടരും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. 

ജസ്റ്റിസ് ഹേമന്ദ്ര പ്രചകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിൻറെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.

Leave a Reply

Your email address will not be published.

Rahul-Gandhi-Farm-gujarath-high-court-case Previous post മാനനഷ്ടക്കേസ് വിധിയിലെ സ്റ്റേ: രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ വിധി ഇന്ന്
Rahul-Gandhi-speaking-gujarath-high-court-vd.satheesan Next post സത്യം ജയിക്കും; രാഹുലിനൊപ്പം ജനകോടികള്‍, നിശബ്ദനാക്കാൻ സംഘപരിവാറിന് കഴിയില്ലെന്ന് സതീശൻ