
തേനി എംപിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി; അണ്ണാഡിഎംകെയ്ക്ക് തമിഴ്നാട്ടിൽ ഇനി എംപിയില്ല
തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പു വിജയം അസാധുവാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. രവീന്ദ്രനാഥിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തേനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. വോട്ടിനായി എംപി. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്കു പണം നൽകിയെന്നും, അധികാര ദുർവിനിയോഗം നടത്തിയെന്നും തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹർജിയിലുണ്ടായിരുന്നത്. ഇതോടെ അണ്ണാ ഡിഎംകെക്ക് തമിഴ്നാട്ടിലുള്ള ഏക എംപി സ്ഥാനവും നഷ്ടപ്പെട്ടു. അണ്ണാഡിഎംകെ വിമത നേതാവ് ഒ.പനീർസെൽവത്തിന്റെ മകനായ രവീന്ദ്രനാഥ്, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 76,319 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. അതേസമയം തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹർജി കോടതി തള്ളിയിരുന്നു.