
ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കണം: ആര്യാടന്‍ഷൗക്കത്ത്
ജനങ്ങളുടെ മേല്‍ അമിത സാമ്പത്തിക ബാധ്യത വരുത്തുന്ന വൈദ്യുതി ബോര്‍ഡിലെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാരും ബോര്‍ഡ് മാനേജ്‌മെന്റും തയ്യാറാകണമെന്ന് കെ പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു. കോടി കണക്കിന് രൂപയുടെ അഴിമതിയ്ക്ക് ഇടവരുത്തുന്ന ഈ പദ്ധതി നടപ്പിലായാല്‍ വൈദ്യുതി ബോര്‍ഡ് സാമ്പത്തികമായി തകരുകയും അതുവഴി സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കെ.എസ്.ഇ.ബി മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ ഇലക്ടി സിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച സ്മാര്‍ട്ട് മീറ്ററും കേരളവും എന്ന വിഷയത്തെ സംബന്ധിച്ചുള്ള വെബിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് അനുവദിച്ച 12000 കോടി ആര്‍ ഡി എസ് എസ് പദ്ധിതിയില്‍ 60 ശതമാനം ഗ്രാന്റ് ലഭിക്കുമായിരുന്ന വൈദ്യുതിവിതരണ ശ്യംഖലാ നവീകരണത്തിന് 2800 കോടിയും വെറും 15 ശതമാനം കേന്ദ്ര സഹായം ലഭിക്കുന്ന സ്മാര്‍ട്ട് മീറ്ററിന് 8200 കോടിയുമാണ് LDF സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 60 ശതമാനം ഗ്രാന്റിനേക്കാള്‍ 15 ശതമാനം ധനസഹായം മതി എന്ന തീരുമാനം എന്തിനായിരുന്നെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും മനസ്സിലാകും. ഈ തലതിരിഞ്ഞ തീരുമാനം വന്‍ ബാദ്ധ്യതയാണ് കേരളത്തിലെ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്നത്.
യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ എക്‌സ്എംഎല്‍ എ മുഖ്യാഥിതിയായിരുന്നു. ദീര്‍ഘകാലം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന രണ്ടു മന്ത്രിമാരുടെ രാഷ്ട്രീയ നേതാക്കളായ പുത്രന്മാര്‍ അതിഥികളായി എത്തിയ യോഗത്തില്‍ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം വി മനോജ് ജനറല്‍ സെക്രട്ടറി പി. എസ് പ്രശാന്ത് സംസ്ഥാന ഭാരവാഹികളായ ഷൈജു കേളന്തറ , സിന്ധു സുശീലന്‍ , ഹസീം ഐ , രഘുനാഥ് പി.വി , അനീഷ്.എസ്, ജോസ് ജോസഫ് , കെ സി പത്മകുമാര്‍ , രാമചന്ദ്രന്‍ ജി , അജിത് കുമാര്‍ ആര്‍ ., അമര്‍സെന്‍ , അന്‍വര്‍ പി , ആനന്ദ് കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു. ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എസ്.നൗഷാദ് സ്മാര്‍ട്ട് മീറ്ററും കേരളവും എന്ന വിഷയത്തെക്കുറിച്ച് വിശദമായി പ്രഭാഷണം നടത്തി.