
മധ്യകേരളത്തില്‍ മിന്നല്‍ ചുഴലി
മധ്യകേരളത്തിലുണ്ടായ മിന്നല്‍ ചുഴലിയിലും സംസ്ഥാന വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുത വിതരണ ശൃംഖലയ്ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്
ഇന്ന് രാവിലെ ഒന്‍പതരയോടെ ചാലക്കുടിയിലും പരിസരങ്ങളിലും വീശിയടിച്ച മിന്നല്‍ ചുഴലിയിയെത്തുടർന്ന് കെ എസ് ഇ ബിയ്ക്ക് പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ റ്റി പോസ്റ്റുകളും, 26 എച്ച് റ്റി പോസ്റ്റുകളും, 2 A പോളുകളും ഒടിഞ്ഞിട്ടുണ്ട്. 4 ട്രാന്‍സ്ഫോര്‍മറുകളും കേടായി. 126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടിപ്പോയി. ഏകദേശം 33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായി കണക്കാക്കുന്നു.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാർ.
വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ വലിയ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈൻ തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്നായിരിക്കും ഉപഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന എൽ ടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കുക. ഇതിനും ശേഷമേ വ്യക്തിഗത പരാതികൾ പരിഹരിക്കുകയുള്ളു. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മാന്യ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു. സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പരാതികളറിയിക്കാൻ അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരിലോ 24 മണിക്കൂറും വിളിക്കാവുന്നതാണ്.
9496001912 എന്ന നമ്പരിലേക്ക് വിളിച്ച് / WhatsApp സന്ദേശമയച്ച് വൈദ്യുതി സംബന്ധമായ പരാതികൾ അതിവേഗം രേഖപ്പെടുത്താനും കഴിയും
വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം 94 96 01 01 01 എന്ന നമ്പരിൽ അറിയിക്കുക. ഓർക്കുക ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.