
കൗൺസലിംഗിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡോക്ടർ അറസ്റ്റിൽ. എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഇൻ ചാർജ്ജും പുതുക്കാട് മറവഞ്ചേരി സ്വദേശിയുമായ കൊല്ലിക്കര കെ.എം.സജീവനാണ് (50) അറസ്റ്റിലായത്.
കഴിഞ്ഞ ജൂൺ ഒന്നിന് ആശുപത്രിയിൽ കൗൺസിലിംഗിന് വന്ന ഒരു നഴ്സിന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ ഹൈക്കോടതി നൽകിയ താത്കാലിക ജാമ്യത്തിന്റെ കാലാവധി തീർന്ന മുറയ്ക്ക് ഡോക്ടർ ഡിവൈ.എസ്.പി ഓഫീസിൽ ഹാജരായി. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.