vana-mahothsavam-forest-trees

വന മഹോത്സവം : സംസ്ഥാനതല സമാപനം നാളെ തിരുവനന്തപുരത്ത്

വന മഹോത്സവത്തിന്റെ സംസ്ഥാനതല സമാപനം നാളെ (ജൂലൈ 07) തിരുവനന്തപുരത്ത് നടക്കും. ജഗതി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ദി ഡെഫില്‍ രാവിലെ 10 മണിക്ക് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനാകും. ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് വന മഹോത്സവ സമാപന സന്ദേശം നല്‍കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (ഫോറസ്റ്റ് മാനേജ്‌മെന്റ്) നോയല്‍ തോമസ് സ്വാഗതമാശംസിക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) ഇ.പ്രദീപ്കുമാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (ഭരണം) ഡോ.പി.പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (വിജിലന്‍സ് ,ഫോറസ്റ്റ് ഇന്റലിജന്റ്‌സ്) പ്രമോദ് ജി.കൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍(ഇക്കോ ഡവലപ്‌മെന്റ്,ട്രൈബല്‍ വെല്‍ഫെയര്‍) ജസ്റ്റിന്‍ മോഹന്‍, കൗണ്‍സിലര്‍ അഡ്വ.രാഖി രവികുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാസര്‍ ആലക്കല്‍, സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് അംഗം ഡോ.കലേഷ് സദാശിവന്‍, പിടിഎ പ്രസിഡന്റ് എ.ലെനിന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (സതേണ്‍ സര്‍ക്കിള്‍ ഡോ.ആര്‍.കമലാഹര്‍ കൃതജ്ഞതയര്‍പ്പിക്കും.

Leave a Reply

Your email address will not be published.

onam-fest-sadhya-maveli-mannan Previous post ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ
motor-vehicle-water-rain-driving-avoid Next post വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക’: യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്