supreme-court-arikkomban-chinnakkanaal

ചിന്നക്കനാലില്‍നിന്ന് ജനങ്ങളെ മാറ്റി വന്യജീവി സങ്കേതമാക്കണം, അരികൊമ്പനെ രണ്ടു വർഷം നിരീക്ഷിക്കണം; ഹർജി സുപ്രീംകോടതി തള്ളി

ചിന്നക്കനാലിനെ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. തമിഴ്‌നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കാൻ നിർദേശിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് ഹർജിക്കാർക്ക് മറ്റ് ഫോറങ്ങളെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരായിരുന്നു കോടതിയിൽ ഹർജി നൽകിയിരുന്നത്. അരികൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ ഹർജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും, അതിനാൽ തങ്ങൾ ഈ ഹർജിയിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.അരിക്കൊമ്പൻ നിലവിൽ തമിഴ്നാട് വനത്തിലാണുള്ളത്. അതുകൊണ്ട് കേരള ഹൈകോടതിക്ക് ഇതിൽ ഇടപെടാനാകില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ മൈത്രി ഹെ​ഗ്ഡേ, പ്രിയങ്ക പ്രകാശ് എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. പൊതുതാത്പര്യ ഹർജികളുമായി കോടതിയിൽ എത്തിയവർക്ക് അരികൊമ്പന്റെ മാറ്റത്തിനെ എതിർക്കുന്നവരുമായി ബന്ധമുണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു.ഒട്ടനവധി കാട്ടാനകളുള്ള ചിന്നക്കനാൽ മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിച്ച ശേഷം വന്യജീവിസങ്കേതമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ മറ്റൊരു ആവശ്യം. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ – മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉണ്ടായിരുന്നു. ഹർജി ആനത്താര ഹർജികൾക്ക് ഒപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published.

irctc-train-tour-temple-travels Previous post കർക്കിടക മാസ പുണ്യം തേടി “കേരളത്തിൽ” നിന്നും IRCTC യുടെ പുണ്യ തീർത്ഥ യാത്ര
veena-george-aranmula-help-desk-hospital-fever-clinic Next post പനിക്കാലം നേരിടാന്‍ ആശമാര്‍ക്ക് കരുതല്‍ കിറ്റും