
മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളികളെ സാഹസികമായി രക്ഷിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് മണ്ണിനടിയില്‍പ്പെട്ട രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ മണിക്കൂറുകള്‍ നീണ്ട സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
നഗരമദ്ധ്യത്തില്‍ പനവിള ജംഗ്ഷനടുത്ത് മോഡല്‍ സ്‌കൂളിന് സമീപം നിര്‍മാണത്തിലുള്ള ഫ്‌ളാറ്റിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞാണ് തൊഴിലാളികള്‍ മണ്ണിനടില്‍പ്പെട്ടത. പശ്ചിമ ബംഗാള്‍ സ്വദേശികളായ ദീപക് ബര്‍മ്മന്‍ (23) ,…… എന്നിവരെയാണ് മണ്ണിടനിടിയില്‍ നിന്ന് രക്ഷിച്ചത്. അപ്പാര്‍ട്ടുമെന്റിന്റെ നിര്മ്മാണത്തിന് നിയോഗിക്കപ്പെട്ട തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ്ഡും അതിനോട് ചേര്‍ന്ന അടുക്കളയുമടങ്ങിയ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞു വീണത്. തൊഴിലാളികളും അതിനുള്ളിലായി. ശരീരത്തില്‍ അരഭാഗത്തോളം മണ്ണും ക്രോണ്‍ക്രീറ്റ് കട്ടകളും കല്ലും കൊണ്ടു മൂടിയ അവസ്ഥയിലായിരുന്നു തൊഴിലാളികള്‍. ഇവരെ വലിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. മുകളില്‍ നിന്ന് ഏത് സമയത്തും വീണ്ടും മണ്ണിടിഞ്ഞു വീഴാം എന്നതിനാല്‍ രക്ഷാ പ്രവര്‍തനത്തനത്തിനിറങ്ങിയ അഗ്നി സേനാംഗങ്ങളും അപകട ഭീഷണിയിലായിരുന്നു. ജെ.സി.ബിയോ മറ്റ് യന്ത്രങ്ങളോ ഉപയോഗിച്ച് മണ്ണ് മാറ്റാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ ബക്കറ്റിലും മറ്റുമായി മണ്ണ് കോരി മാറ്റിയാണ് തൊഴിലാളികളെ രക്ഷിച്ചത്. തൊഴിലാളികളെ പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേരുടെയും നില ഗുരുതരമല്ല.
അറുപതിലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നെങ്കിലും അവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് മണ്ണിടിഞ്ഞത്. അതിനാല്‍ വലിയ ഒരു ദുരന്തം ഒഴിവായി.