mazha-flood-land-slide-drivers

മഴ: ആലപ്പുഴയിലും എറണാകുളത്തും എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി; കാസർകോട്ട് സ്കൂളുകൾക്ക്

കനത്ത മഴ തുടരവേ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണു കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിലും എറണാകുളത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർകോട്ട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു അവധി.

ആലപ്പുഴ

കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്കു മാറ്റമില്ല.

എറണാകുളം

കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.

കാസർകോട്

കാസർകോട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ കെ. ഇമ്പ ശേഖർ അറിയിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.

കാസർകോട് ജില്ലയിൽ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ചൊവ്വാഴ്ചയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് അവധി പ്രഖ്യാപിക്കുന്നതെന്നും കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post ഓസ്ക്കാർ – മെർലിൻ അവാർഡ് ജേതാവ് ഡോ.ടിജോ വർഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും
anil-ambani-forign-exchange Next post വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസ്; അനിൽ അംബാനിയുടെ ഭാര്യ ടീന ഇഡിക്ക് മുന്നിൽ