fb-social-media-land-slide

തിരുവനന്തപുരം; ‘പ്രകൃതി തന്നെ സ്വയം സൃഷ്ട്ടിച്ച സേഫ് സോൺ’, കുറിപ്പ്

പ്രകൃതി തന്നെ സ്വയം സൃഷ്ട്ടിച്ച സേഫ് സോൺ ആണ് തിരുവനന്തപുരം എന്ന് പറയുകയാണ് മോഹൻ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. 


‘ഒരു വശത്ത് ആഴ കടൽ. മറുവശത്ത് ഉയരം കുറഞ്ഞ മലനിരകൾ. അതിനിടയിൽ തിരുവനന്തപുരം. കവടിയാർ കുന്നിനും മൂക്കുന്നി മലക്കും തിരുവല്ലം കുന്നിനും ഇടയിൽ കടലിലേക്ക് ചരിഞ്ഞു കിടക്കുന്ന തിരുവനന്തപുരം നഗരം. നഗരവും കടലും തമ്മിൽ നാലോ അഞ്ചോ കിലോമീറ്റർ ദൂരം. എത്ര മഴ പെയ്താലും മഴ വെള്ളം കുറഞ്ഞ സമയത്തിൽ ഒഴുകി പോകും. ആളുകൾ മാലിന്യം തള്ളി ഓട അടയ്ക്കുന്നത് കൊണ്ട് മാത്രം ചില സ്ഥലത്ത് വെള്ള കെട്ട് വരും. അത് മഴ തോരുമ്പോൾ ഒഴിയും. തിരുവനന്തപുരത്ത് തീവ്ര മഴ പെയ്യാറില്ല. മഴ മേഘങ്ങളെ കെട്ടി നിർത്തി മഴ പെയ്യിക്കാൻ തക്ക ഉയർന്ന മലനിരകൾ ഇല്ല. പശ്ചിമഘട്ടത്തിന്റെ അവസാന ഭാഗം ഉയരം കുറഞ്ഞു കുറഞ്ഞു തിരുവനന്തപുരത്തിന്റെ കിഴക്ക് അവസാനിക്കും.’


കുറിപ്പ് പൂർണരൂപം


ഭൂപ്രകൃതിയിൽ തിരുവനന്തപുരം സേഫ് സോൺ.

ഒരു വശത്ത് ആഴ കടൽ. മറുവശത്ത് ഉയരം കുറഞ്ഞ മലനിരകൾ. അതിനിടയിൽ തിരുവനന്തപുരം. കവടിയാർ കുന്നിനും മൂക്കുന്നി മലക്കും തിരുവല്ലം കുന്നിനും ഇടയിൽ കടലിലേക്ക് ചരിഞ്ഞു കിടക്കുന്ന തിരുവനന്തപുരം നഗരം. നഗരവും കടലും തമ്മിൽ നാലോ അഞ്ചോ കിലോമീറ്റർ ദൂരം. 

എത്ര മഴ പെയ്താലും മഴ വെള്ളം കുറഞ്ഞ സമയത്തിൽ ഒഴുകി പോകും. ആളുകൾ മാലിന്യം തള്ളി ഓട അടയ്ക്കുന്നത് കൊണ്ട് മാത്രം ചില സ്ഥലത്ത് വെള്ള കെട്ട് വരും. അത് മഴ തോരുമ്പോൾ ഒഴിയും.
തിരുവനന്തപുരത്ത് തീവ്ര മഴ പെയ്യാറില്ല. മഴ മേഘങ്ങളെ കെട്ടി നിർത്തി മഴ പെയ്യിക്കാൻ തക്ക ഉയർന്ന മലനിരകൾ ഇല്ല. പശ്ചിമഘട്ടത്തിന്റെ അവസാന ഭാഗം ഉയരം കുറഞ്ഞു കുറഞ്ഞു തിരുവനന്തപുരത്തിന്റെ കിഴക്ക് അവസാനിക്കും.

അഗസ്ത്യാർ കൂടം, അമ്പൂരി, കോട്ടാർ മല നിരകൾ ഉയരം കുറഞ്ഞതാണ്. അല്പം എങ്കിലും മഴ അതി ശക്തമാകുന്നത് ഈ ഭാഗത്ത്. അപൂർവം ചില സമയം അമ്പൂരി, കോട്ടാർ മലകളിൽ ഉരുൾ പൊട്ടൽ ഉണ്ടാകാറുണ്ട്.
നഗരത്തിൽ ശക്തമായ മഴ പോലും സഹിക്കാവുന്ന തരത്തിൽ ആയിരിക്കും. ചാറ്റൽ മഴയാണ് പൊതുവിൽ പല ദിവസങ്ങളിലും. 2018 ലെ മഹാ പ്രളയ ദിവസങ്ങളിൽ തിരുവനന്തപുരത്ത് മഴ മിതമായിരുന്നു . നദികൾ പോലും കര കവിഞ്ഞില്ല. കടലിന്റെ സാമിപ്യം കാരണം നദികളിലെ വെള്ളം പെട്ടെന്ന് കടലിൽ ഒഴുകി പോകും. 
ശക്തമായ കാറ്റ് വീശാറില്ല. കടലിന്റെ സാമിപ്യവും വനം ഇല്ലാത്തതും കാറ്റിന്റെ ദിശയുടെ പ്രത്യേകതയും കാറ്റിന്റെ ശക്തിയെ നിയന്ത്രിക്കും. ഉണങ്ങിയ തെങ്ങോല വീണ് കറന്റ് പോകുന്നതാണ് കാറ്റ് കൊണ്ടുള്ള പ്രധാന പ്രശ്‌നം.
ഓഖി ചുഴലികാറ്റ് കന്യാകുമാരിയിൽ നിന്നും കുളച്ചൽ ഭാഗത്ത് എത്തിയപ്പോൾ വിഴിഞ്ഞത്തേക്ക് എത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ വിഴിഞ്ഞത്തോട് അടുക്കാൻ തുടങ്ങിയപ്പോൾ തിരിഞ്ഞു ലക്ഷദ്വീപ് ഭാഗത്തേക്ക് പോയി.

തിരുവനന്തപുരത്തിന്റെ കടൽ ആഴ കടലാണ്. ആഴം കൊണ്ട് വിഴിഞ്ഞം കടൽ ഒരു പ്രകൃതിദത്ത തുറമുഖം ആണ്. നിറയെ പാറകെട്ടുകൾ നിറഞ്ഞ വിഴിഞ്ഞം, കോവളം കടൽ തീരങ്ങൾ ശക്തമായ തിരമാലകളെ ചെറുക്കും. തീരം കടലെടുക്കുന്നത് അപൂർവം ചിലയിടത്ത്.

2004 ലെ സുനാമി തിരകൾ കുളച്ചൽ തീരം വഴി വിഴിഞ്ഞത്ത് എത്തിയപ്പോൾ തീരം തൊടാതെ മാറി പോയി. വലിയതുറയും ശഖുമുഖവും വേളിയും പെരുമാതുറയും വർക്കലയും തൊടാതെ സുനാമി തിരകൾ കരുനാഗപ്പള്ളി, ആലപ്പുഴ തീരത്തേക്ക് പോയി. പ്രകൃതി തന്നെ സ്വയം സൃഷ്ട്ടിച്ച സേഫ് സോൺ ആയി തിരുവനന്തപുരം.

Leave a Reply

Your email address will not be published.

tamil-vijay-film-politics-stardum Previous post നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന
sudhakaran-kpcc-president-kerala-politics Next post സിപിഎം 6 തവണ വധിക്കാൻ ശ്രമിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; പുതിയ ആരോപണവുമായി കെ സുധാകരൻ