dulkhar-salman-cinema-fb-video-post-delete

‘കുറച്ചു ദിവസമായി ഉറങ്ങിയിട്ട്, കാര്യങ്ങൾ പഴയത് പോലെയല്ല’; ദുൽഖർ സൽമാൻ ഡിലീറ്റ് ചെയ്ത പോസ്റ്റിനു പിന്നാലെ ആരാധകർ

ഇന്നലെ രാത്രിയാണ് ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വേഗം തന്നെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘കുറച്ചു ദിവസമായി ഉറങ്ങിയിട്ട്. ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങൾ പഴയത് പോലെ അല്ല. എന്റെ മനസ്സിൽ നിന്നും എടുത്തു മാറ്റാൻ പറ്റാത്ത വണ്ണം എത്തി അത്. കൂടുതൽ പറയണം എന്നുണ്ട്, പക്ഷേ അനുവാദം ഉണ്ടോ എന്നറിയില്ല,’ ദുൽഖർ കുറിച്ചു.

എന്താണ് പ്രശ്നമെന്നോ, എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തത് എന്നോ അറിയാതെ കുഴങ്ങുകയാണ് താരത്തിന്റെ ആരാധകർ. ദുൽഖർ പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും അതിന്റെ പകർപ്പുകളും സ്‌ക്രീൻ ഷോട്ടുകളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇതൊരു പരസ്യമാണ് എന്ന് കരുതുന്നവരും ഉണ്ട്.

എന്നാൽ, തന്നെ സംബന്ധിച്ച, അല്ലെങ്കിൽ തന്റെ സ്വകാര്യതയെ സംബന്ധിച്ച ഒരു കാര്യമാണ് ഇത് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഹാഷ്ടാഗുകളും ദുൽഖർ പോസ്റ്റിനൊപ്പം ചേർത്തിരുന്നു. ‘ഉറക്കം വരുന്നില്ല, രാത്രി വിശേഷം, ശരിക്കും ജീവിതത്തിൽ സംഭവിക്കുന്നത്, എനിക്ക് എന്താണ് പറ്റുന്നത്…’ എന്നൊക്കെയാണ് ഹാഷ് റ്റാഗുകൾ. അതിനൊപ്പം ‘മ്യൂസിങ്സ്, എ ഡി’ എന്നും കുറിച്ചിട്ടുണ്ട്. സാധാരണയായി പരസ്യങ്ങളെ സംബന്ധിച്ചുള്ള പോസ്റ്റുകൾക്കാണ് #AD എന്ന് നൽകുന്നത്. അത് കൊണ്ട് കൂടിയാണ് ഇത് പരസ്യമാണോ എന്ന് ആളുകൾ സംശയിക്കുന്നത്.

Leave a Reply

Your email address will not be published.

palakkad-mdma-case-arrest-drugs-raid Previous post പാലക്കാട്ടെ എംഡിഎംഎ വേട്ട, പിടിയിലായത് റീൽസ് താരം, സൗന്ദര്യ മത്സരത്തിലും ജേതാവ്, ഹണിട്രാപ്പ് കേസിലും പ്രതി
bus-accident-attingal-injuries Next post തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ ബസും സ്വകാര്യബസും കൂട്ടിയിടിച്ചു