k-surendran-bjp-centrl-bailo-co-oparative

സഹകരണ സംഘങ്ങൾക്കുള്ള കേന്ദ്രബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടി: കെ.സുരേന്ദ്രൻ

രാജ്യത്തെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുള്ള പൊതുപ്രവർത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ സംഘങ്ങളെ പൊതു സോഫ്വെയറിൽ കൊണ്ടുവന്ന് നബാർഡിൻ്റെ കീഴിൽ ഓൺലൈൻ ശൃംഖലയുടെ ഭാഗമാക്കിയാൽ എല്ലാം സുതാര്യമാവുമെന്നതിനാലാണ് ഇടതുസർക്കാർ ഇതിനെ എതിർക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ബാലിശമായ ഈ നടപടി കാരണം ഒരു ലക്ഷം കോടിരൂപയുടെ കേന്ദ്രപദ്ധതി സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിക്കുകയില്ല. ഒരു ശതമാനം പലിശ നിരക്കിൽ വായ്പയും സബ്സിഡിയും കിട്ടുന്ന പദ്ധതികളിൽ നിന്നും കേരളത്തിലെ കർഷകരെ പുറത്താക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയം പ്രതിഷേധാർഹമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും ബൈലോ അംഗീകരിച്ചതിനാൽ ഈ പദ്ധതിയുടെ ഭാഗമാവും. എന്നാൽ ഇതിനോട് മുഖംതിരിച്ച് നിൽക്കുന്ന കേരളത്തിന് കനത്ത നഷ്ടമാണുണ്ടാവുകയെന്ന് വ്യക്തമാണ്. നബാർഡിൻ്റെ സാമ്പത്തിക സഹായം തങ്ങൾക്ക് വേണ്ട, കള്ളപ്പണ ഇടപാടിലൂടെ അഴിമതി നടത്തിയാൽ മതിയെന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നയമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published.

fg-kollam-dyfi-fraud-crime Previous post നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയെന്ന് വ്യാജരേഖ: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
dgp-chief-secratary-kerala-public Next post രാജൻ എൻ കോബ്രഗേഡിന് ചീഫ് സെക്രട്ടറി പദവി; പട്‌ജോഷിക്ക് ഡിജിപി ഗ്രേഡ് നൽകും