
പുസ്തകങ്ങളിൽ സർക്കാർ പരസ്യം; വിയോജിപ്പ് അറിയിച്ച് സച്ചിദാനന്ദൻ
പുസ്തകങ്ങളിൽ സർക്കാർ പരസ്യം നൽകിയതിനെ ചൊല്ലി സാഹിത്യ അക്കാദമിയിൽ ഭിന്നത. പരസ്യം താനറിയാതെ എന്നും വിയോജിപ്പുണ്ടെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പരസ്യം നൽകിയതിൽ തെറ്റില്ലെന്ന നിലപാടിലാണ് സെക്രട്ടറി. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി സി.പി.അബൂബക്കർ പറഞ്ഞു. സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറഞ്ചട്ടയിലാണ് സർക്കാർ പരസ്യം പതിച്ചത്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചതോടെയാണ് സച്ചിദാനന്ദൻ എതിർപ്പ് അറിയിച്ചത്.
പുസ്തകങ്ങളിൽ സർക്കാർ പരസ്യം നൽകിയതിനെ ചൊല്ലി സാഹിത്യ അക്കാദമിയിൽ ഭിന്നത. പരസ്യം താനറിയാതെ എന്നും വിയോജിപ്പുണ്ടെന്നും അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പരസ്യം നൽകിയതിൽ തെറ്റില്ലെന്ന നിലപാടിലാണ് സെക്രട്ടറി. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി സി.പി.അബൂബക്കർ പറഞ്ഞു. സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറഞ്ചട്ടയിലാണ് സർക്കാർ പരസ്യം പതിച്ചത്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചതോടെയാണ് സച്ചിദാനന്ദൻ എതിർപ്പ് അറിയിച്ചത്.
അതേ സമയം പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഉൾപ്പെടുത്തിയത് സംബന്ധിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം അറിയിച്ചിട്ടുണ്ട്. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ”ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്”
ഫേസ്ബുക്ക് കുറിപ്പിങ്ങനെ
പുസ്തകങ്ങളില്‍ എംബ്ലം ചേര്‍ത്തതുസംബന്ധിച്ച്.
ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാറിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി വിവിധസാംസ്കാരികസ്ഥാപനങ്ങള്‍ ഓരോരോ പ്രവര്ത്തനപരിപാടികള് ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണമായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു.
പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം കവറിൽ ഒരുവശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. അവയുടെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തിരുന്നത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം എല്‍ എ ശ്രീ പി ബാലചന്ദ്രനാണ് ഉല്‍ഘാടനം ചെയ്തത്.
എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെ പേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്. ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.