manippoor-rahul-gandhi-childrens

രാഹുലിന്റെ മണിപ്പുര്‍ സന്ദര്‍ശനം: അഭിനന്ദിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷ

വംശീയകലാപബാധിതമായ മണിപ്പുര്‍ സന്ദര്‍ശിച്ച മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് മണിപ്പുര്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവി. മണിപ്പുരിലെ നിലവിലെ സ്ഥിതിയെ രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നിരുന്നാലും സ്ഥിതി പരിഹരിക്കപ്പെടുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിഷയം രാഷ്ട്രീയവത്കരിക്കപ്പെടരുത്, ശാരദാ ദേവി പറഞ്ഞു.

വ്യാഴാഴ്ച ചുരാചന്ദ്പുറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍, വെള്ളിയാഴ്ച മൊയ്‌രാങ്, ബിഷ്ണുപുര്‍ ജില്ലകളിലും പോയിരുന്നു. ഗവര്‍ണര്‍ അനസൂയ ഉയ്‌കെയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാഹുല്‍ വിദ്യാര്‍ഥി സംഘടനാപ്രതിനിധികള്‍, വനിതകള്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published.

hybi-eden-padmanabhan-secrateriate Previous post തലസ്ഥാനം കൊച്ചിയലാക്കണമെന്ന് ഹൈബി ഈഡന്റെ ആവശ്യം, നടക്കില്ലെന്ന് സര്‍ക്കാര്‍
capital-tvm-kochi-hybi-eden-story Next post തലസ്ഥാനം കൊച്ചിയാക്കാമെന്ന് ഹൈബി ഈഡന്‍, ഓ