
സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ദിവസങ്ങളായി കടലിൽ കഴിഞ്ഞിരുന്ന ബോട്ടുകൾ ഇന്നലെ രാത്രിയോടെ കരക്ക് കയറ്റി. 52 ദിവസത്തെ ട്രോളല്ലിങ് ജൂലൈ 31 ന്അർധരാത്രിയോടെ അവസാനിക്കും .
മത്സ്യങ്ങളുടെ പ്രജനനകാലം നിർണയിക്കുന്നതിൽ അശാസ്ട്രീയത ഉണ്ട് എന്ന ആരോപണങ്ങൾക്കിടയിൽ ആണ് സംസ്ഥാനത്ത ട്രോളിങ് നിരോധനം ആരംഭിച്ചത് . പരമ്പരാഗത വള്ളങ്ങൾക് കടലിൽ പോകുന്നതിൽ വിലക്കില്ല . ഇന്നും നാളെയും കൂടി ഹാർബർ തുറന്ന് പ്രവർത്തിക്കും.
ജൂലൈ 31 വരെ ബോട്ടുകളുടെ അറ്റകുറ്റ പണിക്കൾക്കായുള്ള സമയമാണ് . ഇതരസംസ്ഥാന ബോട്ടുകൾ കേരളം തീരം വിട്ടു. കടൽ തീരത്തും ഹാർബറിലും പോലീസ് കാവൽ ഏർപ്പെടുത്തി .
മൽസ്യങ്ങളുടെ പ്രജനനകാലം ഇതല്ല എന്നും പ്രജനനകാലം കണക്കുകൂട്ടുന്നതിൽ അശാസ്ട്രീയത ഉണ്ടെന്നും ആരോപണമുണ്ട്. മത്സ്യ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് . ട്രോളിങ് നിരോധനം വന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാവുകയാണ് .