ajith-salini-tamil-moovie-actor

സ്വന്തം വീരകഥകൾ കാശ് കൊടുത്ത് എഴുതിക്കുന്നു, നടൻ അജിത് ഫ്രോഡാണ്’: ആരോപണവുമായി നിർമ്മാതാവ്

തമിഴ് സിനിമയിലെ മുൻനിര നടനായ സൂപ്പർ താരം അജിത്തിനെതിരെ വൻ ആരോപണവുമായി നിർമ്മാതാവ് രം​ഗത്ത്. അജിത് പണം വാങ്ങി തന്നെ വഞ്ചിച്ചുവെന്നും നിർമ്മാതാവ് മാണിക്കം നാരായണൻ ആരോപിക്കുന്നു. 1995ൽ ലക്ഷങ്ങൾ വാങ്ങി അഭിനയിക്കാം എന്ന് ഉറപ്പു നൽകി പിന്നീട് അഭിനയിച്ചില്ലെന്നും മാണിക്കം നാരായണൻ പറയുന്നു.

സിനിമയിൽ നിന്ന് യാതൊരു കാരണവുമില്ലാതെ പിൻമാറുകയും പിന്നീട് കൊടുത്ത പണം പോലും തനിക്ക് തരികയോ ചെയ്തില്ലെന്നും മാണിക്കം പറഞ്ഞു. അജിത്ത് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും അഭിനയിക്കുകയാണ്, ആദ്യം നല്ലൊരു മനുഷ്യനാകണമെന്നും മാണിക്കം നാരായണൻ പറഞ്ഞു.

മാധ്യമ പ്രവർത്തകർക്ക് കാശ് കൊടുത്തു എഴുതിക്കുകയും ചെയ്യുന്നുണ്ടെന്നും മാണിക്കം ആരോപിച്ചു. എന്നാൽ നടൻ അജിത് മറുപടി നൽകുകയോ, ഈ ആരോപണത്തിൽ മറ്റ് പ്രസ്താവനകൾ നടത്തുകയോ ചെയ്തിട്ടില്ല. അജിതിനെ പോലൊരു മുതിർന്ന താരം ഇത്തരത്തിൽ ഒരിക്കലും ചെയ്യില്ലെന്നും മാണിക്കം വ്യക്തമായ തെളിവുകളോടെ ആരോപണം ഉന്നയിക്കാനുമാണ് ആരാധകർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published.

ksrtc-depot-driver-conductor Previous post കണ്ടക്ടറുടെ മനക്കരുത്ത് രക്ഷയായത് 40 ജീവനുകൾക്ക്
raju-murder-varkkala-attack-evidece Next post പ്രതികളുമായി പൊലീസ് രാജുവിന്റെ വീട്ടില്‍; പാഞ്ഞടുത്ത് ബന്ധുക്കള്‍, വന്‍ പ്രതിഷേധം, തെളിവെടുപ്പ് മുടങ്ങി