gujarath-rites-attack-teesta-sethel-vaad

സ്ഥിരജാമ്യം വേണമെന്ന ടീസ്റ്റ സെതൽവാദിന്റെ ആവശ്യം തള്ളി; ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിൻറെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസം സാവകാശം നൽകണമെന്ന തീസ്തയുടെ ആവശ്യം തള്ളിയ കോടതി ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ വർഷം ജൂൺ 25നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി.

സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത്. 200ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. 

Leave a Reply

Your email address will not be published.

cinema-kishkkindha-film-aasif-asokan Previous post കിഷ്കന്ധാ കാണ്ഡം ആരംഭിച്ചു
mazha-kaattu-cyclone-sea-rough Next post ഉയർന്ന തിരമാല ജാഗ്രത നിർദേശം